സ്വർണ വില കത്തിക്കയറുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്നതും ഈ വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടാകുന്നതും ഇന്ന് രാവിലെ സ്വർണ വില ഉയരാൻ കാരണമായി. എന്നാൽ നിലവിൽ രാജ്യാന്തര വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. അതായത് സ്പോട്ട് സ്വർണ വില നിലവിൽ 3,400 ഡോളറിനിം താഴെയായി വ്യാപാരം തുടരുന്നു. ഇത് സ്വർണ വില ഇടിയാനുള്ള സാധ്യത ഉയർത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ വിലയിൽ ഉണ്ടായ റെക്കോർഡ് വിലക്കയറ്റത്തിന് അവസാനമുണ്ടാവുമെന്നും ഉടൻ തന്നെ മഞ്ഞ ലോഹം ഔൺസിന് 3,000 ഡോളർ എന്ന നിലയിലേക്ക് വീണ്ടും താഴുമെന്ന് സിറ്റിഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.
"2026 ന്റെ രണ്ടാം പകുതിയോടെ സ്വർണം ഔൺസിന് 2,500 ഡോളർ മുതൽ 2,700 ഡോളർ വരെ എത്തുമെന്ന് കണ്ടെത്തലുകളിലൂടെ അനുമാനിക്കുന്നു" മാക്സ് ലെയ്റ്റൺ ഉൾപ്പെടെയുള്ള വിശകലന വിദഗ്ധർ ഒരു റിപ്പോർട്ടിൽ പറഞ്ഞു. ഒരുപക്ഷേ ഇത്തരത്തിൽ കുത്തനെയുള്ള ഇടിവ് സംഭവിച്ചാൽ അത് കേരളത്തിലെ സ്വർണ വിലയിലും കാര്യമായി ഇടിവിന് കാരണമാവും.
ദുർബലമായ നിക്ഷേപ ആവശ്യകത, മെച്ചപ്പെട്ട ആഗോള വളർച്ചാ സാധ്യതകൾ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവ ഈ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന് സിറ്റിഗ്രൂപ്പ് പറയുന്നു. 2025 ന്റെ ആദ്യ പകുതിയിൽ ഇതുവരെ സ്വർണ വില 30 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഇന്ന് ചെറിയ കുതിപ്പല്ല. എങ്കിലും വരും വർഷങ്ങളിൽ ഇതുപോലെ കുതിക്കുമോ എന്നതും സംശയമാണ്.

യുഎസിൻ്റെ ധനക്കമ്മിയെക്കുറിച്ചുള്ള ആശങ്കകൾ, താരിഫ് ആശങ്കകൾ എന്നിവയെല്ലാം 2025 ലെ സ്വർണക്കുതിപ്പിന് കാരണമായി. താരിഫ് പ്രഖ്യാപനത്തിനു ശേഷം അപ്രതീക്ഷിത കുതിച്ചു കയറ്റം തന്നെയാണ് സംഭവിച്ചത്. മാർച്ചിനു ശേഷമുള്ള കുതിപ്പ് നിക്ഷേപകരിൽ ആവേശം ഉണർത്തിയിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വില കുതിക്കുന്നതിനുള്ള വളമാവുന്നു. എങ്കിലും വില അസ്ഥിരമാണ് എന്നതും ഓർമ്മിക്കേണ്ടതാണ്.
അടുത്ത പാദത്തിൽ രാജ്യാന്തര വില ഔൺസിന് 3,000 ഡോളറിനു മുകളിൽ സ്വർണ വില ഏകീകരിക്കാനും പിന്നീട് താഴേക്ക് ഇടിയാനും 60% സാധ്യതയുണ്ടെന്ന് സിറ്റിഗ്രൂപ്പ് പറയുന്നു. എന്നാൽ താരിഫ് പ്രതിസന്ധികൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസിലെ സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഈ വർഷം മൂന്നാം പാദത്തിൽ സ്വർണം റെക്കോർഡ് വിലക്കയറ്റത്തിലേക്ക് എത്താനും സാധ്യതയുണ്ട്. അതായത് വില കുതിക്കാനും ഇടിയാനും ഒരുപോലെ സാധ്യതയുണ്ട്.
താരിഫ് പ്രതിസന്ധികൾ ദീർഘകാല നിലനിൽക്കില്ല. അതിനാൽ അവ ഉടൻ തന്നെ പരിഹരിക്കപ്പെടും. സ്വർണ വില പോലെ തന്നെ വെള്ളി വിലയും കനത്ത കുതിപ്പിലാണ്. സിൽവർ ഇടിഎഫുകളിൽ നിന്നും ആളുകൾ നേട്ടം കൊയ്യുന്നുണ്ട് എന്നത്ത് വെള്ളിയുടെ സ്വീകാര്യത വർദ്ധിക്കുന്നു.
നിലവിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് സ്വർണ വില കുറയുമെന്നാണ് സിറ്റിഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഒരു സർവ്വേ പ്രകാരം ലോകത്തിലെ കേന്ദ്ര ബാങ്കുകളുടെ ഒരു റെക്കോർഡ് ഷെയർ അടുത്ത 12 മാസത്തിനുള്ളിൽ കൂടുതൽ സ്വർണം ശേഖരിക്കാൻ പദ്ധതിയിടുന്നുവെന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
72 മോണിറ്ററി അതോറിറ്റികളിൽ നടത്തിയ സർവേയിൽ 43% പേരും സ്വർണ ശേഖരം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ 29 ശതമാനം കണക്കിനേക്കാൾ കൂടുതലാണ്. വേൾഡ് ഗോൾഡ് കൗൺസിലും യൂഗോവും ശേഖരിച്ച എട്ട് വർഷത്തെ ഡാറ്റയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കുമാണിത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications