കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4620 രൂപയാണ് വില. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ഇന്ന് വില കുത്തനെ ഇടിയുകയായിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ മൊത്തത്തിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 450 രൂപ അല്ലെങ്കിൽ 0.9 ശതമാനം ഇടിഞ്ഞ് 49,051 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.9 ശതമാനം അഥവാ 550 രൂപ കുറഞ്ഞ് കിലോയ്ക്ക് 59,980 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 750 രൂപ അല്ലെങ്കിൽ 1.5 ശതമാനം ഇടിഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,628 രൂപ അല്ലെങ്കിൽ 2.6 ശതമാനം ഇടിഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ, കൊവിഡ് -19 വാക്സിൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾക്കിടയിൽ നാല് മാസത്തിനിടെയിലെ ഏറ്റവും ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ്ണ വില കുറഞ്ഞു. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 1,826.47 ഡോളറിലെത്തി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. വെള്ളി വില 1.1 ശതമാനവും പ്ലാറ്റിനം 0.5 ശതമാനവും പല്ലേഡിയത്തിൽ ചെറിയ മാറ്റവും രേഖപ്പെടുത്തി.
സ്വർണ വില കുറയാൻ കാരണം
ഓഗസ്റ്റിൽ റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയ ശേഷമാണ് സ്വർണ വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. വാക്‌സിൻ പുരോഗതിയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം.
ഗോൾഡ് ഇടിഎഫ്
സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്കിലും കുറവ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.6 ശതമാനം ഇടിഞ്ഞ് 1,213.17 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
