ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണഉപഭോക്താവാണ് ഇന്ത്യ. അതുകൊണ്ടുതന്നെ സ്വർണവിലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും രാജ്യത്തെ ജനങ്ങളുടെ ചങ്കിടിപ്പ് കൂട്ടും. കഴിഞ്ഞ മാസം, അതായത് ഒക്ടോബർ 17-ആം തീയ്യതിയാണ് പവൻ റെക്കോർഡ് വില രേഖപ്പെടുത്തിയത്. എന്നാ അതിന് ശേഷം നേരിയ തോതിൽ വില താഴേക്ക് വീണിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറയുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വീണ്ടും പ്രതീക്ഷകൾ മുളപൊട്ടിയിട്ടുണ്ട്.
ഇന്നത്തെ വില
ഇന്നലെ രണ്ട് തവണ സ്വർണവില കുറഞ്ഞിരുന്നു. പവന് രാവിലെ 560 രൂപയും ഉച്ചയ്ക്ക് ശേഷം 600 രൂപയും പവന് കുറഞ്ഞു. അതോടെ വില 91,720 രൂപയിലെത്തി. 11,465 രൂപയാണ് ഗ്രാമിന്‍റെ വില. എന്നാൽ ഇന്ന് വീണ്ടും വില താഴേക്ക് വീണു. 1,440 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. അതോടെ പവന്‍റെ വില 91,720 രൂപയിലെത്തി. 11,465 രൂപയാണ് ഗ്രാമിന്‍റെ വില.
ഒരുപവൻ വാങ്ങാൻ
പവന്‍റെ വില കുറഞ്ഞെങ്കിലും 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 1 ലക്ഷം രൂപ തന്നെ നൽകേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപയോളം നൽകേണ്ടി വരും.

വില കുറയാൻ കാരണം
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചാം തീയ്യതി ആകുമ്പോഴേക്കും വില 90,000 രൂപയിൽ താഴ്ന്ന് 89,080 രൂപയിലെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ വില 94,320 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. രാജ്യാന്തര സ്വർണവില ഔൺസിന് 4085 രൂപയിലാണ് ഈ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര സംഘർഷങ്ങൾ എന്നിവയിൽ നിക്ഷേപകർ ജാഗ്രത പാലിച്ചതാണ് സ്വർണ്ണ വിലയിലെ സമീപകാല ചാഞ്ചാട്ടത്തിന് കാരണം. വിവാഹ സീസൺ പുരോഗമിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻഡ് ശക്തമായി തുടരുന്നതിനാൽ ഇന്ത്യയിൽ വരും ദിവസങ്ങളിൽ വില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications