കേരളത്തിൽ ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യ ആഴ്ച്ചയിൽ നാല് ദിവസം ഇതേ വിലയ്ക്ക് വ്യാപാരം നടന്നിട്ടുണ്ട്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒക്ടോബർ 10 മുതൽ 13 വരെ രേഖപ്പെടുത്തിയ പവന് 37,800 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
എംസിഎക്‌സിലെ സ്വർണ വില
എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 50,653 രൂപ ഇടിഞ്ഞപ്പോൾ വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 61,512 രൂപയായി കുറഞ്ഞു. ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ ആഴ്ച അസ്ഥിരമായിരുന്നു. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.3 ശതമാനവും വെള്ളി നിരക്ക് 0.3 ശതമാനവും ഉയർന്നിരുന്നു. ഓഗസ്റ്റിൽ സ്വർണം 10 ഗ്രാമിന് 56,200 രൂപ വരെ ഉയർന്നിരുന്നു. വെള്ളി വില ഈ സമയം കിലോയ്ക്ക് 80,000 രൂപ വരെയും ഉയർന്നിരുന്നു.
ആഗോള വിപണി
മാറ്റമില്ലാത്ത യുഎസ് ഡോളർ നിരക്കിനും യുഎസ് ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ഇടയിൽ ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,906.39 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ ഇത് ഒരു ശതമാനത്തിലധികം ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 24.26 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 866.05 ഡോളറിലെത്തി.
ഇടിഎഫ്
നവംബർ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഎസ് ഉത്തേജക കരാർ പാസാകുമെന്ന സാധ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് ഈ മാസം സ്വർണ വില കുറഞ്ഞ നിരക്കിൽ വ്യാപാരം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് വ്യാഴാഴ്ച 0.15 ശതമാനം ഇടിഞ്ഞ് 1,276.06 ടണ്ണായി.
കൊറോണ പ്രതിസന്ധി
യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിലെ ലോക്ക്‌ഡൗണുകളും സ്വർണ്ണ നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട്. പുതിയ നിയന്ത്രണങ്ങൾ ദുർബലമായ ആഗോള വീണ്ടെടുക്കലിന് കൂടുതൽ നാശമുണ്ടാക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റയിൽ ആഗസ്ത് മുതൽ യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ അപ്രതീക്ഷിതമായി ഉയർന്നതായാണ് റിപ്പോർട്ട്. ഇത് മഹാമാരി തൊഴിൽ കമ്പോളത്തിന് ശാശ്വതമായ നാശമുണ്ടാക്കുമെന്ന ആശങ്ക ഉയർത്തി.
സ്വർണ വില ഇനി എങ്ങോട്ട്?
ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകൾ സ്വർണ്ണത്തിന് പിന്തുണ നൽകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വെല്ലുവിളികൾ ഉയർത്തുന്നത് സ്വർണ്ണത്തിന് പിന്തുണ നൽകുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് അനലിസ്റ്റുകൾ ഒരു കുറിപ്പിൽ പറഞ്ഞു. യുഎസ് ഉത്തേജനം, ബ്രെക്സിറ്റ്, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ എന്നിവ വിലയിരുത്തുന്നത് തുടരുമ്പോൾ സ്വർണം അസ്ഥിരമായ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചേക്കാം.
സോവറിൻ ഗോൾഡ് ബോണ്ട് ഇന്ന് അവസാനിക്കും
ഇന്ത്യയിലെ നിലവിലെ ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് അവസാനിക്കും. ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയാണ്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications