കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു, സ്വർണ വില പവന് 240 രൂപ കുറഞ്ഞ് 37600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
എംസിഎക്സിലെ വില
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് തുടർച്ചയായ നാലാം ദിവസത്തിൽ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 50,180 രൂപയായി. വെള്ളി ഫ്യൂച്ചർ നിരക്ക് 0.8 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 62,043 രൂപയായി. കഴിഞ്ഞ സെഷനിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞിരുന്നു.
ഇന്നലത്തെ വില
ഇന്നലെ എംസിഎക്സിൽ സ്വർണ വില 10 ഗ്രാമിന് 450 രൂപ ഇടിഞ്ഞപ്പോൾ വെള്ളി നിരക്ക് കിലോയ്ക്ക് 718 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയിൽ നിന്ന് സ്വർണ വില നിലവിൽ 6000 രൂപ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിലും സ്വർണ വില ഇന്ന് ഇടിഞ്ഞു. ശക്തമായ യുഎസ് ഡോളറിന്റെ സമ്മർദ്ദമാണ് സ്വർണ വില കുറയാൻ കാരണം. കൊവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും സ്വർണ വില കുറയാൻ കാരണമായി. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,869.86 ഡോളറിലെത്തി.
മറ്റ് ലോഹങ്ങളുടെ വില
മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 0.3 ശതമാനം ഇടിഞ്ഞ് 24.24 ഡോളറിലെത്തി. പ്ലാറ്റിനം വില 0.5 ശതമാനം ഇടിഞ്ഞ് 937.30 ഡോളറിലെത്തി. പല്ലേഡിയം വില 0.7 ശതമാനം ഇടിഞ്ഞ് 2,311.91 ഡോളറിലെത്തി. ഡോളർ സൂചിക 0.16 ശതമാനം ഉയർന്ന് മറ്റ് കറൻസികളുടെ ഉടമകൾക്ക് സ്വർണം വിലയേറിയതാക്കി.
സ്വർണ ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ബുധനാഴ്ച 0.60 ശതമാനം ഇടിഞ്ഞ് 1,219.00 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
