ആഗോള നിരക്കിനെ പിന്തുടർന്ന് ഇന്ത്യയിലെ സ്വർണ്ണ വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.14 ശതമാനം ഇടിഞ്ഞ് 44,880 ഡോളറിലെത്തി. ഇത് രണ്ടാം ദിവസമാണ് രാജ്യത്ത് സ്വർണ വില കുറയുന്നത്. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചർ വില 0.54 ശതമാനം ഇടിഞ്ഞിരുന്നു. സ്വർണത്തിന് പിന്നാലെ വെള്ളി വിലയും കുത്തനെ കുറഞ്ഞു. എംസിഎക്‌സിൽ മെയ് വെള്ളി ഫ്യൂച്ചറുകൾ 0.26 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 43,026 രൂപയായി.
ഇന്ത്യയിലെ സ്വർണ വില
ഇന്ത്യയിലെ സ്വർണ്ണ വില ഈ ആഴ്ച തുടക്കത്തിൽ 10 ഗ്രാമിന് 45,724 രൂപയിലെത്തിയിരുന്നു. അതേസമയം ലോക്ക്ഡൗൺ കാരണം മിക്ക സ്വർണ്ണ സ്പോട്ട് വിപണികളും അടച്ചിരിക്കുകയാണ്. കേന്ദ്ര ബാങ്കുകളും സർക്കാരുകളും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന പ്രതീക്ഷയിലാണ് സ്വർണ വിപണിയും. എന്നാൽ ഉപഭോക്തൃ ആവശ്യകത കുറയുമെന്ന ആശങ്കകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ വില ഉയർന്നു. ഡോളർ 0.03 ശതമാനം ഇടിഞ്ഞു. സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,646.81 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 15.03 ഡോളറായും പ്ലാറ്റിനം 0.5 ശതമാനം ഉയർന്ന് 733.30 ഡോളറിലും എത്തി.
കേരളത്തിലെ വില
കേരളത്തിൽ സ്വർണ വില ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 32400 രൂപയായി. കഴിഞ്ഞ ദിവസം 32800 രൂപയായിരുന്നു സ്വർണ വില. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും രണ്ടാഴ്ച്ച കൊണ്ട് 32800 രൂപയിൽ എത്തിയത്. എന്നാൽ ഇപ്പോൾ വീണ്ടും വില കുറയുന്ന പ്രവണതകളാണ് കാണുന്നത്. ലോക്ക് ഡൌൺ കാരണം സംസ്ഥാനത്തെ മുഴുവൻ ജ്വല്ലറികളും അടച്ചിട്ടിരിക്കുകയാണ്.
സ്വർണ്ണ ഇടിഎഫ്
സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപകരുടെ വരവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാമ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.3 ശതമാനം ഉയർന്ന് 988.63 ടണ്ണായി.
കൊറോണ വൈറസ്
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 15 ലക്ഷം കടന്നിട്ടുണ്ട്, 88,000 മരണങ്ങളും. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മൊത്തം കേസുകൾ 5,700 ന് മുകളിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications