സ്വർണം എല്ലാ പ്രതീക്ഷകളും തെറ്റിക്കുകയാണ്. ഇന്നലെ താഴേക്ക് വീണ സ്വർണവില ഇന്ന് അതിലും ശക്തിയായി മുകളിലേക്ക് ഉയർന്നു. പവന് 91,000 രൂപയ്ക്ക് മുകളിലാണ് വില. കഴിഞ്ഞ 11 ദിവസത്തിനിടെ 4000 രൂപയോളമാണ് ഒരുപവന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ സ്വർണവില കുറയാൻ കാത്ത് നിൽക്കുന്നവർ നിരാശരാകുമെന്ന കാര്യം ഉറപ്പാണ്.
പവൻ വില ലക്ഷങ്ങൾ കടക്കും
സ്വർണവിലയെ സംബന്ധിച്ച് പല തരത്തിലുള്ള വിലയിരുത്തലുകളാണ് സാമ്പത്തിക വിദഗ്ധർ നടത്തുന്നത്. പക്ഷെ വില റോക്കറ്റ് പോലെ കത്തിക്കയറുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. 2026 ഡിസംബറോടെ സ്വർണ്ണ വില ഔൺസിന് 4900 യുഎസ് ഡോളറെത്തുമെന്നാണ് ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്‌സ് പറയുന്നത്. സ്വർണ്ണ വില ഔൺസിന് 4900 യുഎസ് ഡോളറിലെത്തിയാൽ, 10 ഗ്രാം സ്വർണ്ണത്തിന്റെ വില 88.79 രൂപ ഡോളർ നിരക്കിൽ ഏകദേശം 1.53 ലക്ഷം രൂപ (1,53,433 രൂപ) ആകാം.
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം, സ്വർണ്ണം 51 ശതമാനം ഉയർന്നു, കേന്ദ്ര ബാങ്കുകളുടെ സ്ഥിരമായ വാങ്ങൽ, ഇടിഎഫ് ഡിമാൻഡ് വർദ്ധനവ്, യുഎസ് ഡോളർ ദുർബലമായത് എന്നിവയാണ് ഇതിന് കാരണം. 2025 ൽ 80 മെട്രിക് ടണ്ണും 2026 ൽ 70 ടണ്ണും വാർഷിക വാങ്ങലുകൾ പ്രവചിച്ചുകൊണ്ട്, സെൻട്രൽ ബാങ്കുകൾ സ്വർണ്ണത്തിലേക്ക് കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്നത് തുടരുമെന്ന് ഗോൾഡ്മാൻ പ്രതീക്ഷിക്കുന്നു. 2026 മധ്യത്തോടെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ ഏകദേശം 100 ബേസിസ് പോയിന്റുകൾ കുറയ്ക്കുമെന്ന് ഗോൾഡ്മാൻ വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, ഇത് സ്വർണ്ണം പോലുള്ള ലാഭകരമല്ലാത്ത ആസ്തികളുടെ ആകർഷണം കൂടുതൽ ശക്തിപ്പെടുത്തും.

22.58 ലക്ഷം രൂപ
സാമ്പത്തിക വിദഗ്ദ്ധനും സ്വർണ പ്രചാരകനുമായ പീറ്റർ ഷിഫ് പറയുന്നത് സ്വർണവില ഔൺസിന് 100,000 ഡോളർ വരെ എത്താമെന്നാണ്. കേൾക്കുമ്പോൾ വെറുതെ പറയുന്നതാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, കാരണസഹിതമാണ് പീറ്റർ ഷിഫ് സ്വർണത്തിന്‍റെ കുതിപ്പിനെ വിലയിരുത്തുന്നത്. അതോടെ സ്വർണാഭരണം വാങ്ങാൻ കാത്തുനിന്നവരുടെ ഹൃദയവേദന കൂടിയിട്ടുണ്ട്. എന്നാൽ നിക്ഷേപം നടത്തുന്നവർ ഹാപ്പിയാണ്.
യുഎസ് ഡോളറിന്‍റെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് സ്വർണവിലയിലെ വർദ്ധനവിലെ പീറ്റർ ഷിഫ് കണക്ക് കൂട്ടുന്നത്. വർദ്ധിച്ചുവരുന്ന കടം, തുടർച്ചയായ പണപ്പെരുപ്പം, നിയന്ത്രണമില്ലാത്ത സർക്കാർ ചെലവുകൾ എന്നിവ ഡോളറിന്‍റെ മൂല്യം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു. യുഎസ് ദേശീയ കടം ഇപ്പോൾ 35 ട്രില്യൺ ഡോളർ കവിഞ്ഞു. വാർഷിക പലിശ ചെലവുകൾ റെക്കോർഡ് ഉയരത്തിലാണ്. ഈ കടത്തിന്‍റേയും പണപ്പെരുപ്പത്തിന്‍റേയും സംയോജനം സ്വർണത്തെ അവിശ്വസനീയമായ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ടെന്ന് ഷിഫ് പറയുന്നു.
ഔൺസിന് 100,000 ഡോളറായാൽ കേരളത്തിൽ സ്വർണവില ഏകദേശം എത്രയാകുമെന്ന് അറിയാമോ, 22.58 ലക്ഷം വരെയെന്നാണ് ചാറ്റ് ജിറ്റിപി നൽകുന്ന കണക്ക്. എന്നാൽ ഈ വിലയിലേക്ക് സ്വർണം അടുത്തകാലത്തൊന്നും എത്തില്ല. പക്ഷെ സ്വർണത്തിന്‍റെ വില ഭാവിയിൽ എങ്ങനെ കത്തിക്കയറുമെന്നതിന്‍റെ സൂചനയാണ് ഷിഫിന്‍റെ വിലയിരുത്തൽ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications