കേരളത്തിൽ ഇപ്പോൾ കല്യാണ സീസണാണ്. അതുകൊണ്ടുതന്നെ സ്വർണാഭരണ വിപണിക്ക് ഉണർവ്വുണ്ട്. എന്നാൽ പവന്‍റെ വില 95,000 രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കാലിയാകുന്നുണ്ട്. 2025-ൽ ഇതുവരെ ഏകദേശം 50 ശതമാനം വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്. ട്രംപിന്‍റെ വ്യാപാര നയങഅങളും ഭൗമരാഷ്ട്രീയ ആശങ്കകളും കാരണം നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വിലയിലെ കുതിപ്പിന് കാരണം. എന്നാൽ 2026-ലും സമാന കുതിപ്പ് സ്വർണം തുടരുമോ എന്ന ചോദ്യമാണ് ആഭരണപ്രേമികൾ ഉയർത്തുന്നത്.
വില ഉയരാം, ചിലപ്പോൾ കുറയാം
സ്വർണവിലയ്ക്ക് ഭാവിയിൽ എന്ത് സംഭവിക്കും എന്നത് പ്രവചിക്കുക എളുപ്പമല്ല. കാരണം ആഗോള രാഷ്ട്രീയ സാഹചര്യത്തിനും സാമ്പത്തിക സങ്കർഷത്തിനും അനുസരിച്ച് സ്വർണവിലയിൽ മാറ്റമുണ്ടാകും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വില മുകളിലേക്ക് പോകാൻ തന്നെയാണ് സാധ്യത. 2026ൽ സ്വർണത്തിന് നിലവിലെ നിലവാരത്തിൽ നിന്ന് 15 ശതമാനം മുതൽ 30 ശതമാനം വരെ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് ഗോൾഡ് കൌണ്‍സിൽ റിപ്പോർട്ട് പറയുന്നത്.
കുറയുന്ന വരുമാനം, വർധിച്ച ഭൗമരാഷ്ട്രീയ സമ്മർദ്ദം, സുരക്ഷിത ആസ്തി തുടങ്ങിയവ സ്വർണവിലയെ മുകളിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്. അതോടൊപ്പം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വഴിയുള്ള നിക്ഷേപങ്ങളിലെ വർദ്ധനവും സ്വർണവിലയിക്ക് കാരണമാകും. 2025 ൽ ഇതുവരെ ആഗോള ഗോൾഡ് ഇടിഎഫുകളിലേക്ക് 77 ബില്യൺ നിക്ഷേപമാണെത്തിയത്.

അതേസമയം യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ വിജയിക്കുകയും യുഎസിലെ ധനപരമായ പിന്തുണയിലൂടെ പ്രതീക്ഷിച്ചതിലും ശക്തമായ വളർച്ച നേടുകയും ചെയ്താൽ സ്വർണ വില കുറഞ്ഞേക്കുമെന്നും ഗോൾഡ് കൌണ്‍സിൽ ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിച്ചാൽ നിലവിലെ വിലയിൽ നിന്നും 5 ശതമാനം മുതൽ 20 ശതമാനം വരെ ഇടിവ് സ്വർണവിലയിൽ ഉണ്ടായേക്കും.
സ്വർണവില ഉയരാം
അടുത്ത വർഷം സ്വർണ വില ഔൺസിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 19% വർദ്ധനവാണ്. യുഎസ് കമ്മി ചെലവ് വർദ്ധിക്കുന്നതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സാമ്പത്തിക നയങ്ങളും ഉൾപ്പെടെയുള്ള റാലിയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്ന് ബാങ്ക് പറഞ്ഞു.
അടുത്ത വർഷം അവസാനത്തോടെ സ്വർണ്ണം 4,900 ഡോളറായി ഉയരുമെന്ന് ഗോൾഡ്മാൻ സാച്ച്സിന്റെ ആഗോള ചരക്ക് ഗവേഷണ സഹ മേധാവി ഡാൻ സ്ട്രൂയ്വൻ ബ്ലൂംബെർഗിനോട് പറഞ്ഞു. 2026 ൽ സ്വർണ്ണ വില 3,600 മുതൽ 4,400 ഡോളർ വരെയാകുമെന്നാണ് എച്ച്എസ്ബിസിയുടെ വിലയിരുത്തൽ.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 11,910 രൂപയായി. ഒരു പവന് 200 രൂപ വർദ്ധിച്ച് 95,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 27 രൂപ വർദ്ധിച്ച് 12,993 രൂപയും, പവന് 216 രൂപ വർദ്ധിച്ച് 1,03,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 21 രൂപ വർദ്ധിച്ച് 9,745 രൂപയും, പവന് 168 രൂപ വർദ്ധിച്ച് 77,960 രൂപയുമായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്‍റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്‍റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നിന്റെ വിലയിൽ നേരിയ ആശ്വാസം, പവന്‍റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications