ഇന്ത്യയിൽ ഇന്ന് സ്വർണ വില കുറഞ്ഞിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവിന്റെ ദ്വിദിന പണനയ യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാലാണ് ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായത്. നാളെയാണ് യുഎസ് ഫെഡ് മീറ്റിംഗിൻ്റെ തീരുമാനം പ്രഖ്യാപിക്കുന്നത്, അതിനാൽ ഇന്നത്തെ വിലക്കുറവിൽ ആശ്വസിക്കാൻ സാധിക്കില്ല. ഇന്നലെ ചെറിയൊരു കുതിപ്പുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്വർണ വില ഇടിഞ്ഞിരിക്കുന്നു.
ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകത ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ സാധാരണക്കാർ സ്വർണ വിലയിലെ ഓരോ ഇടിവും കാത്തിരിക്കുന്നു. നിലവിൽ വില കുറഞ്ഞെങ്കിലും നാളെ യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചാൽ ഡോളറിൻ്റെ മൂല്യം കുത്തനെ ഇടിയും, ഇതോടെ സ്വർണ വില കുതിക്കും. കാരണം ഡോളറിൻ്റെ മൂല്യം ഇടിഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും മാറി ആളുകൾ സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിയും. ഇത് സ്വർണ വിപണിക്ക് കൂടുതൽ ശക്തി നൽകും.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 33 രൂപ കുറഞ്ഞ് 13,009 രൂപയിലെത്തി. ഒരു പവൻ്റെ വില 264 രൂപ കുറഞ്ഞ് 1,04,072 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 330 രൂപ കുറഞ്ഞ് 1,30,090 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,300 രൂപ കുറഞ്ഞ് 13,00,900 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയിലെത്തി. ഒരു പവൻ്റെ വില 240 രൂപ കുറഞ്ഞ് 95,400 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 300 രൂപ കുറഞ്ഞ് 1,19,250 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,000 രൂപ കുറഞ്ഞ് 11,92,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,757 രൂപയായി. ഒരു പവൻ്റെ വില 200 രൂപ കുറഞ്ഞ് 78,056 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 250 രൂപ കുറഞ്ഞ് 97,570 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,500 രൂപ കുറഞ്ഞ് 9,75,700 രൂപയായി.
എംസിഎക്സ് സ്വർണം
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 10 ഗ്രാം എംസിഎക്സ് സ്വർണത്തിന് 1,29,120 രൂപയിലാണ് വ്യാപാരം നടന്നത്. അതായത് മുൻപത്തെ ക്ലോസിംഗുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് 842 രൂപയുടെ അഥവാ 0.65% കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ വെള്ളി വില
സ്വർണ വില ഇടിഞ്ഞെങ്കിലും ഇന്ന് ഇന്ത്യയിൽ വെള്ളി വില വീണ്ടും ഉയർന്നു. ഒരു കിലോഗ്രാം വെള്ളിയുടെ വില 1,90,000 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഒരു ഗ്രാം വെള്ളിയുടെ വില 189 രൂപയിൽ നിന്ന് 190 രൂപയായി ഉയർന്നു. 8 ഗ്രാം വെള്ളി വില 1,520 രൂപയും, 10 ഗ്രാം വെള്ളി വില 1,900 രൂപയുമായി ഉയർന്നിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications