ഇന്ത്യയിൽ സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. ഇന്ന് നേരിയ കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും ശക്തമായൊരു കുതിചാട്ടം ഉണ്ടായിട്ടില്ല. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് ഇന്ന് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. രാവിലെ രാജ്യാന്തര വില ഉയർന്നിരുന്നു. പക്ഷേ പിന്നീട് താഴേക്ക് ഇടിയുകയായിരുന്നു. ഇത് ഉച്ചയോടെ ഇന്ത്യയിൽ വില ഇടിയുവാൻ കാരണമാവുമോ?
ദീപാവലിക്ക് മുന്നോടിയായിട്ടാണ് ഇന്ത്യയിൽ സ്വർണ കുറഞ്ഞത്. ഇന്ത്യയിൽ സ്വർണാഭരണം വാങ്ങുന്നവർക്ക് ആവേശമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. അതായത് ഏകദേശം 7% വരെ സ്വർണ വില കുറഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 38 രൂപ ഉയർന്ന് 12,546 രൂപയിലെത്തി. ഒരു പവൻ്റെ വില 304 രൂപ ഉയർന്ന് 1,00,368 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 380 രൂപ ഉയർന്ന് 1,25,460 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,800 രൂപ ഉയർന്ന് 12,54,600 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ ഉയർന്ന് 11,500 രൂപയിലെത്തി. ഒരു പവൻ്റെ വില 280 രൂപ ഉയർന്ന് 92,000 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 350 രൂപ ഉയർന്ന് 1,15,000 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,500 രൂപ ഉയർന്ന് 11,50,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 28 രൂപ ഉയർന്ന് 9,409 രൂപയിലെത്തി. ഒരു പവൻ്റെ വില 224 രൂപ ഉയർന്ന് 75,272 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 280 രൂപ ഉയർന്ന് 94,090 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,800 രൂപ ഉയർന്ന് 9,40,900 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി
ഇന്ന് എംസിക്സ് സ്വർണ ഫ്യൂച്ചേഴ്സ് വില കുത്തനെ ഇടിഞ്ഞു. ഡിസംബർ 5 ന് കാലാവധി പൂർത്തിയാകുന്ന സ്വർണ ഫ്യൂച്ചേഴ്സ് 0.61% കുറഞ്ഞ് 10 ഗ്രാമിന് 123,353 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
സ്വർണത്തിനു പിന്നാലെ വെളളിയുടെ തിളക്കത്തിനും മങ്ങലേൽക്കുന്നു. ഡിസംബർ 5 ന് കാലാവധി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന വെളളി ഫ്യൂച്ചേഴ്സിന്റെ വിലയിൽ 1.22% ഇടിവുണ്ടായി. നിലവിൽ ഒരു കിലോയ്ക്ക് 1,46,700 രൂപയിലാണ് വെള്ളി വ്യാപാരം ചെയ്യുന്നത്.
രാജ്യാന്തര വിപണി
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ ഇടിവുണ്ടായി. നിലവിൽ സ്പോട്ട് സ്വർണ വില ഔൺസിന് 4,095.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള ഒരുക്കം സ്വർണ വിലയെ താളം തെറ്റിക്കുന്നുണ്ട്. മാത്രമല്ല ഡോളറിൻ്റെ മൂല്യവും ഇന്ന് ശക്തമായിരിക്കുന്നു.
വെള്ളി വില
ഇന്ത്യൻ വിപണിയിൽ വെള്ളി വില തുടർച്ചയായി ഇടിയുകയാണ്. റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം 17.8% വരെയാണ് വിലയിടിഞ്ഞത്. ഇന്ന് ഒരു കിലോ വെളളിയുടെ വിലയിൽ 3,000 രൂപയുടെ കുറവ് രേഖപ്പെടുത്തി. നിലവിൽ ഒരു കിലോ വെളളിയുടെ വില 1,56,000 രൂപയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
