സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇറക്കം. തുടർച്ചയായ കുതിപ്പിനു പിന്നാലെ ഇന്ന് രാവിലെ ഇന്ത്യൻ വിപണിയിൽ സ്വർണ വില കുറയുന്നു. ഇത് അപ്രതീക്ഷിതമാണെങ്കിലും അൽപം ആശ്വസമുണ്ട്. എന്നാൽ സ്ഥിരമായ വില ഇടിവിലേക്ക് വീഴുമെന്ന് ഒരിക്കലും ചിന്തിക്കരുത്. നിലവിലെ സാമ്പത്തിക, വിപണി സാഹചര്യങ്ങളെല്ലാം സ്വർണ വിപണിയ്ക്ക് അനുകൂലമാണ്. അതിനാൽ എപ്പോൾ വേണമെങ്കിലും ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദമാണ് ഇന്ന് സ്വർണ വില ഇടിയാൻ പ്രധാന കാരണമായത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കാണ് ഇന്ന് വീണിരിക്കുന്നത്. രൂപ ഡോളറിനെതിരെ 6 പൈസ താഴ്ന്ന് 90.79ൽ എത്തി. സാധാരണഗതിയിൽ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇന്ത്യയിൽ സ്വർണ വില വർദ്ധിക്കുകയാണ് പതിവ്. പക്ഷേ രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് ഇന്നത്തെ ഇടിവിന് വഴിയൊരുക്കിയത്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 152 രൂപ കുറഞ്ഞ് 13,386 രൂപയിലെത്തി. ഒരു പവൻ്റെ വില 1,216 രൂപ കുറഞ്ഞ് 1,07,088 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,520 രൂപ കുറഞ്ഞ് 1,33,860 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 15,200 രൂപ കുറഞ്ഞ് 13,38,600 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയിലെത്തി. ഒരു പവൻ്റെ വില 1,120 രൂപ കുറഞ്ഞ് 98,160 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,400 രൂപ കുറഞ്ഞ് 1,22,700 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപ കുറഞ്ഞ് 12,27,000 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 10,039 രൂപയായി. ഒരു പവൻ്റെ വില 920 രൂപ കുറഞ്ഞ് 80,312 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,150 രൂപ കുറഞ്ഞ് 1,00,390 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 11,500 രൂപ കുറഞ്ഞ് 10,03,900 രൂപയായി.
ഇന്ത്യയിലെ വെള്ളി വില
ഇന്ത്യയിലെ വെള്ളി വിലയിലും വമ്പൻ ഇടിവുണ്ട്. ഇന്ന് ഒരു കിലോഗ്രാം വെള്ളി വില 3900 രൂപ കുറഞ്ഞ് 1,99,100 രൂപയിലെത്തി. 100 ഗ്രാം വെള്ളിയുടെ വില 390 രൂപ കുറഞ്ഞ് 19,900 രൂപയായി. 10 ഗ്രാമിന് 39 രൂപ കുറഞ്ഞ് 1,991 രൂപയും 8 ഗ്രാമിന് 31.20 രൂപ കുറഞ്ഞ് 1,592.80 രൂപയിലെത്തി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
