ഇന്ത്യയിൽ ഇന്ന് സ്വർണ വില കത്തിക്കയറുന്നു. തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് വൻ മുന്നേറ്റം. പ്രവചനങ്ങൾക്ക് അനുസൃതമായി ഡിസംബർ ആദ്യ വാരത്തിലും സ്വർണ വില ശക്തമായി കുതിക്കുമെന്നാണ് കരുതുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലക്ക് കരുത്തേകുന്നത്. ഇന്ത്യൻ വിപണിയിൽ പൊന്നിൻ്റെ കുതിച്ചു ചാട്ടം വാങ്ങുന്നവർക്ക് നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്ക് ആശ്വാസകരമായ നേട്ടമാണ്.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ മാസം നടക്കാനിരിക്കുന്ന പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സൂചന നൽകിയതോടെയാണ് സ്വർണ വില പിടിവിട്ടു പോയത്. സൂചനകൾ സത്യമായാൽ 2025 അവസാനിക്കുന്നതിനു മുന്നേ സ്വർണ വില ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് ഉയരത്തിലേക്ക് വീണ്ടും എത്തിയേക്കാം.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 66 രൂപ വർദ്ധിച്ച് 13,048 രൂപയിലെത്തി. ഒരു പവൻ്റെ വില 528 രൂപ വർദ്ധിച്ച് 1,04,384 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 660 രൂപ വർദ്ധിച്ച് 1,30,480 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 6,600 രൂപ വർദ്ധിച്ച് 13,04,800 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർദ്ധിച്ച് 11,960 രൂപയിലെത്തി. ഒരു പവൻ്റെ വില 480 രൂപ വർദ്ധിച്ച് 95,680 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 600 രൂപ വർദ്ധിച്ച് 1,19,600 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 6,000 രൂപ വർദ്ധിച്ച് 11,96,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 49 രൂപ വർദ്ധിച്ച് 9,786 രൂപയിലെത്തി. ഒരു പവൻ്റെ വില 392 രൂപ വർദ്ധിച്ച് 78,288 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 490 രൂപ വർദ്ധിച്ച് 97,860 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 4,900 രൂപ വർദ്ധിച്ച് 9,78,600 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചർ വിലകളിൽ വമ്പൻ കുതിപ്പ്. ഡിസംബറിൽ അവസാനിക്കുന്ന സ്വർണ ഫ്യൂച്ചറുകൾ നിലവിൽ 0.76% ഉയർന്ന് 10 ഗ്രാമിന് 127,850 രൂപയിലെത്തി. വെള്ളി വിലയിലും വമ്പൻ കുതിപ്പുണ്ടായിട്ടുണ്ട്. ഡിസംബറിൽ അവസാനിക്കുന്ന വെള്ളി ഫ്യൂച്ചേഴ്സ് വില 1.12% ഉയർന്ന് കിലോയ്ക്ക് 173,566 രൂപയിലെത്തി.
ഇന്ത്യയിലെ വെള്ളി വില
തുടർച്ചയായ ആറ് സെഷനുകളിൽ ഉയർന്നതിന് ശേഷം വെള്ളി വിലയും വലിയ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ വെള്ളി വില കിലോയ്ക്ക് 25,000 രൂപയോളം വർദ്ധിച്ചിട്ടുണ്ട്. സ്വർണത്തേക്കാൾ നേട്ടം കൈവരിക്കാനുള്ള ശക്തി വെള്ളി വിലയിൽ പ്രകടമായി കാണാം. ഇന്നത്തെ വില അനുസരിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 188 രൂപയായി ഉയർന്നു. 8 ഗ്രാം വെള്ളി 1,504 രൂപയിലെത്തി. 10 ഗ്രാം വെള്ളിയുടെ വില 1,880 രൂപയായും, 100 ഗ്രാം വെള്ളിയുടെ വില 18,800 രൂപയായും ഉയർന്നിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications