ദീപാവലിക്ക് മുന്നോടിയായി ഇന്ത്യയിൽ ഇന്ന് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലാണ് സ്വർണ വില എത്തിയിരിക്കുന്നത്. കഴിഞ്ഞ സെഷനിൽ നിശ്ചലമായിരുന്ന സ്വർണ വില ഇന്ന് അപ്രതീക്ഷിതമായിട്ടാണ് കുതിച്ചത്. 24K സ്വർണം 10 ഗ്രാമിന് 3,330 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. നാളെ വിവിധ സംസ്ഥാനങ്ങളിൽ ധൻതേരാസ് ആഘോഷിക്കുന്നതിനാൽ നാളെയും ചിലപ്പോൾ വില കുതിച്ചേക്കാം.
രാജ്യാന്തര വിപണിയിലെ സ്വർണക്കുതിപ്പാണ് ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്നത്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വില തുടർച്ചയായ മുന്നേറ്റം കാഴ്ച വെക്കാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലും ഒരുപോലെ പ്രതിഫലിച്ചാൽ സ്വർണം വാങ്ങുന്നവർക്ക് താങ്ങാനാവാത്ത വില നിലവാരത്തിലേക്ക് എത്തും.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 333 രൂപ ഉയർന്ന് 13,277 രൂപയിലെത്തി. ഒരു പവൻ്റെ വില 2,664 രൂപ ഉയർന്ന് 1,06,216 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 3,30 രൂപ ഉയർന്ന് 1,32,770 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 33,300 രൂപ ഉയർന്ന് 13,27,700 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 305 രൂപ ഉയർന്ന് 12,170 രൂപയിലെത്തി. ഒരു പവൻ്റെ വില 2,440 രൂപ ഉയർന്ന് 97,360 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 3,050 രൂപ ഉയർന്ന് 1,21,700 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 10,500 രൂപ ഉയർന്ന് 12,17,000 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 250 രൂപ ഉയർന്ന് 9,958 രൂപയിലെത്തി. ഒരു പവൻ്റെ വില 2,000 രൂപ ഉയർന്ന് 79,664 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 2,500 രൂപ ഉയർന്ന് 99,580 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 25,000 രൂപ ഉയർന്ന് 9,95,800 രൂപയായി.

എംസിഎക്സ് സ്വർണം, വെള്ളി
എംസിക്സ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ. 2025 ഡിസംബർ 5-ന് കാലാവധി പൂർത്തിയാകുന്ന സ്വർണ ഫ്യൂച്ചേഴ്‌സ് വില 1.61% വർദ്ധിച്ച്, 10 ഗ്രാമിന് 1,31,332 രൂപയായി. സ്വർണം പോലെ എംസിക്സ് വെള്ളി വിലയിലും വമ്പൻ നേട്ടം രേഖപ്പെടുത്തി. വെള്ളി ഫ്യൂച്ചേഴ്‌സ് ഇന്ന് 1% ഉയർന്ന്, കിലോഗ്രാമിന് 1,69,332 രൂപ എന്ന നിരക്കിലേക്ക് എത്തിയിരിക്കുന്നു.
രാജ്യാന്തര വിപണി
അമേരിക്കയിൽ വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവിൻ്റെ പ്രഖ്യാപനവും, യുഎസ്- ചൈന വ്യാപാര യുദ്ധവും, ഡോളറിൻ്റെ ഇടിവും സ്വർണത്തിന് അനുകൂലമാവുന്നു. സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ വ്യാപകമായി എത്തുന്നതോടെ സ്വർണ വിലയിൽ മുന്നേറ്റം പ്രകടമാവുന്നുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെല്ലാം സ്വർണ വില ഉയരാനുള്ള വഴിയൊരുക്കാറുണ്ട്.
ഇന്നത്തെ വെള്ളി വില
വെള്ളിയാഴ്ച ഇന്ത്യയിൽ വെള്ളി വില കുറഞ്ഞു. കിലോഗ്രാമിന് 2 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചതിന് ശേഷമാണ് ഈ കുറവ്. ഇതോടെ ഒരു കിലോ വെള്ളിയുടെ വില 4,000 രൂപ കുറഞ്ഞ് 1,85,000 രൂപയായി. 100 ഗ്രാം വെള്ളിയുടെ വില 18,500 രൂപയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications