സ്വർണ വിലയിൽ ഇന്ന് വീണ്ടും മലക്കം മറിച്ചിൽ. ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് ഇന്ന് വീണ്ടും കയറ്റം. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണ വിലയിൽ അപ്രതീക്ഷിത കയറ്റിറക്കങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇന്നും സ്വർണ വില കൂടിയെങ്കിൽ നാളെ വീണ്ടും കുറയാനും സാധ്യതയുണ്ട്. ഡോളറിന്റെ തളർച്ചയും, ആഗോള വ്യാപാര വിപണിയിലെ മാറ്റങ്ങളുമാണ് ഇന്ന് സ്വർണ വില കുതിക്കാൻ കാരണമായത്.
ഇന്ത്യൻ വിപണിയിൽ സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം നിരാശയുണ്ടാക്കുന്നു. ഓരോ ദിവസവും വിലയിലെ ഈ അസ്ഥിരതയെ വിപണിയെ താളം തെറ്റിക്കുന്നു. മാത്രമല്ല സ്വർണം വാങ്ങാൻ വരുന്നവർക്കു പോലും വില നിലവാരത്തിൽ ആശങ്ക ഉയരുന്നുണ്ട്. ആഗോള വിപണിയിലെ പല മാറ്റങ്ങളും ഇന്ത്യയിലെ സ്വർണത്തെയും സാരമായി ബാധിക്കുന്നുണ്ട്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 17 രൂപ ഉയർന്ന് 12,317 രൂപയിലെത്തി. ഒരു പവൻ്റെ വില 136 രൂപ ഉയർന്ന് 98,536 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 170 രൂപ ഉയർന്ന് 1,23,170 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,700 രൂപ ഉയർന്ന് 12,31,700 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 11,290 രൂപയിലെത്തി. ഒരു പവൻ്റെ വില 120 രൂപ ഉയർന്ന് 90,320 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 150 രൂപ ഉയർന്ന് 1,12,900 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,500 രൂപ ഉയർന്ന് 11,29,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 13 രൂപ ഉയർന്ന് 9,238 രൂപയിലെത്തി. ഒരു പവൻ്റെ വില 104 രൂപ ഉയർന്ന് 73,904 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 130 രൂപ ഉയർന്ന് 92,380 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,300 രൂപ ഉയർന്ന് 9,23,800 രൂപയായി.
എംസിക്സ് സ്വർണം
ഐസിഐസിഐ ഡയറക്ട് റിസർച്ചിന്റെ സാങ്കേതിക വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്, എംസിക്സിലെ ഡിസംബർ മാസത്തെ സ്വർണ ഫ്യൂച്ചറുകൾക്ക്, നിലവിലെ വില 122,500 രൂപ എന്ന നിർണ്ണായക സപ്പോർട്ട് ലെവലിന് താഴെ ക്ലോസ് ചെയ്താൽ 119,200 രൂപ എന്ന തലത്തിലേക്ക് ഇടിയാൻ സാധ്യതയുണ്ട് എന്നാണ്. ഇത് സ്വർണത്തിൻ്റെ വമ്പൻ ഇടിവിനും കാരണമായേക്കാം.
ഇന്ത്യയിലെ വെള്ളി വില
ഇന്ന് നവംബർ 3 ന് ഇന്ത്യയിലെ വെള്ളി വിലയിൽ കുതിപ്പുണ്ടായി. കഴിഞ്ഞ കുറേ സെഷനുകളിൽ കാര്യമായ നേട്ടം സംഭവിച്ചില്ലെങ്കിലും നവംബറിൽ മികച്ച മുന്നേറ്റമാണ് വെള്ളി വിലയിൽ കാണാൻ സാധിക്കുന്നത്. നിലവിലെ വില അനുസരിച്ച് ഒരു ഗ്രാം വെള്ളി 154 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 10 ഗ്രാം വെള്ളിയുടെ വില ഇന്ന് 20 രൂപ വർദ്ധിച്ച് 1,540 രൂപയായി. 100 ഗ്രാം വെള്ളിയുടെ വില 200 രൂപ വർദ്ധിച്ച് 15,400 രൂപയായി. ഒരു കിലോഗ്രാം വെള്ളിയുടെ വില 2,000 രൂപ ഉയർന്ന് 1,54,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications