ഇന്ത്യയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ടതോടെ സ്വർണ വില വീണ്ടും ശക്തമായി കുതിക്കുന്നു. ഉത്സവ സീസൺ ആരംഭിച്ചതോടെ സ്വർണത്തിൻ്റെ ഡിമാൻഡ് കുതിച്ചുയരുകയാണ്. ഇന്നലെ രണ്ട് തവണ കുതിച്ചതിനു ശേഷം ഇന്ത്യയിലെ സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നിരിക്കുന്നു. 22 കാരറ്റ് സ്വർണം പവന് 83,000 കടന്നിരിക്കുന്നു. 24 കാരറ്റം സ്വർണം പവന് 91,000 രൂപയും കടന്ന് മുന്നേറുന്നു.
സ്വർണ വിലയിലെ കുതിച്ചു ചാട്ടം ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ആശങ്കയുണർത്തുന്നു. സ്വർണ വില ഉയരുന്നതോടെ സ്വർണം ഒരു കിട്ടാക്കനിയായി മാറുന്നു. ഈ മഞ്ഞലോഹം 1 ലക്ഷം എന്ന എക്കാലത്തേയും ഉയർന്ന വിലയിലേക്ക് എത്തുന്നത് വിദൂരമല്ല.
നിലവിൽ ഇന്ത്യയിൽ നവരാത്രി ആരംഭിച്ചിരിക്കുന്നു. അടുത്ത ആഴ്ചയിലാണ് മഹാനവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിലും വില വീഴാൻ സാധ്യത തീരെയില്ല. ഒപ്പം രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സ്വർണത്തിൻ്റ ചലനത്തെ സ്വാധീനിക്കുന്നു.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 126 രൂപ ഉയർന്ന് 11,433 രൂപയിലെത്തി. ഒരു പവൻ്റെ വില 1,008 രൂപ ഉയർന്ന് 91,464 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,260 രൂപ ഉയർന്ന് 1,14,330 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 12,600 രൂപ ഉയർന്ന് 11,43,300 രൂപയായി.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 115 രൂപ ഉയർന്ന് 10,480 രൂപയായി. ഒരു പവൻ്റെ വില 920 രൂപ ഉയർന്ന് 83,840 രൂപയായി. 10 ഗ്രാമിൻ്റെ വില 1,150 രൂപ ഉയർന്ന് 1,04,800 രൂപയായി. 100 ഗ്രാമിന്റെ വില 11,500 രൂപ ഉയർന്ന് 10,48,000 രൂപയായി.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 94 രൂപ ഉയർന്ന് 8575 രൂപയായി. ഒരു പവന് 752 രൂപ ഉയർന്ന് 68,600 രൂപയായി. 10 ഗ്രാമിന് 940 രൂപ ഉയർന്ന് 85,750 രൂപയും, 100 ഗ്രാമിന് 9,400 രൂപ ഉയർന്ന് 8,57,500 രൂപയുമായി ഉയർന്നു.
സ്പോട്ട് സ്വർണ വില
രാജ്യാന്തര സ്വർണ വില ഇന്നലെ ഉച്ചയോടെയാണ് 3,700 ഡോളർ കടന്നത്. ഇന്നത്തെ സ്പോട്ട് സ്വർണ വില 3,750.38 ഡോളറിലെത്തി. ഫെഡ് റിസർവ് പലിശ നിരക്ക് വെട്ടിക്കുറച്ചതാണ് ഈ കുതിപ്പിന് വഴിയൊരുക്കിയത്. അടുത്ത പണനയത്തിലും പലിശ കുറക്കുമെന്നാണ് സൂചന.
വെള്ളി വിലയിൽ വൻ കുതിപ്പ്
ഇന്ത്യയിൽ വെള്ളി വിലയിൽ വൻ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലക്കയറ്റം ഇന്നും രേഖപ്പെടുത്തി. ഇന്ന് മാത്രം ഒരു കിലോഗ്രാം വെള്ളിക്ക് 1,900 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു കിലോ വെള്ളിയുടെ വില 1,40,500 രൂപയായി ഉയർന്നിരിക്കുന്നു. 100 ഗ്രാം വെള്ളിയുടെ വില 14,500 രൂപയാണ്.
എംസിഎക്സ് സ്വർണം
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ ഇന്ന് സ്വർണ വ്യാപാരം നഷ്ടത്തിലാണ് പുരോഗമിക്കുന്നത്. ഒക്ടോബർ 3-ന് കാലാവധി പൂർത്തിയാകുന്ന ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില, 0.13% ഇടിഞ്ഞ് 1,01,412 രൂപയിൽ എത്തിയിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications