സ്വർണ വിലയിൽ ഇന്നും അപ്രതീക്ഷിത ട്വിസ്റ്റ്. ഇന്നലെ രാവിലെ സ്വർണ വില വർദ്ധിച്ച ശേഷം വീണ്ടും ഉച്ചയോടെ വില ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില കുതിച്ചുയർന്നിരിക്കുന്നു. ഇത് സത്യത്തിൽ സ്വർണ വിലയിലെ കടുത്ത ചാഞ്ചാട്ടങ്ങൾക്കുള്ള വഴിയൊരുക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില താഴേക്ക് പതിച്ചത്. ഇന്ത്യയിൽ ദീപാവലിക്കു പോലും സ്വർണ വില ഇടിഞ്ഞിരുന്നു.
ഇന്ന് വില കുതിച്ചതോടെ സാധാരണക്കാർക്ക് വീണ്ടും ആശങ്ക ഉയരുന്നുണ്ട്. ഡോളർ മൂല്യം വർദ്ധിക്കുന്നത്, ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, യുഎസ്-ചൈന വ്യാപാര കരാർ തുടങ്ങി നിരവധി ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. നിലവിൽ യുഎസിൻ്റെ പണപ്പെരുപ്പ് കണക്ക് പുറത്ത് എത്തിയിരിക്കുന്നു. ഇത്തവണ പണപ്പെരുപ്പം കുറവായതിനാൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം. ഇത് വീണ്ടും സ്വർണ വില കത്തിക്കയറാൻ കാരണമാവും.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ ഉയർന്ന് 12,562 രൂപയിലെത്തി. ഒരു പവൻ്റെ വില 1,000 രൂപ ഉയർന്ന് 1,00,496 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,250 രൂപ ഉയർന്ന് 1,25,620 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 12,500 രൂപ ഉയർന്ന് 12,56,200 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ ഉയർന്ന് 11,515 രൂപയിലെത്തി. ഒരു പവൻ്റെ വില 920 രൂപ ഉയർന്ന് 92,120 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,150 രൂപ ഉയർന്ന് 1,15,150 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 11,500 രൂപ ഉയർന്ന് 11,51,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 94 രൂപ ഉയർന്ന് 9,422 രൂപയിലെത്തി. ഒരു പവൻ്റെ വില 752 രൂപ ഉയർന്ന് 75,376 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 940 രൂപ ഉയർന്ന് 94,220 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 9,400 രൂപ ഉയർന്ന് 9,42,200 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി
എംസിക്സ് വിപണിയിൽ സ്വർണത്തിനും വെള്ളിക്കും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിൽ കാലാവധി അവസാനിക്കുന്ന സ്വർണ ഫ്യൂച്ചേഴ്സ് വില 196 രൂപ കുറഞ്ഞ് 10 ഗ്രാമിന് 1,23,255 രൂപയിലെത്തി. മാത്രമല്ല വെള്ളി വിലയും കുറഞ്ഞു. ഒരു കിലോഗ്രാം വെള്ളിയുടെ വില 320 രൂപ കുറഞ്ഞ് 1,47,150 രൂപയിലെത്തി. ഈ നേരിയ വിലയിടിവ് നിക്ഷേപകർക്ക് ചെറിയ ആശ്വാസം നൽകുന്നു.
വെള്ളി വില
സ്വർണത്തിന് കുതിച്ചു കയറ്റം ഉണ്ടെങ്കിലും ഇന്ന് വെള്ളി വിലയിൽ യാതൊരു മാറ്റവുമില്ല. സ്ഥിരതയോടെയാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്. അതിനാൽ ഇന്നത്തെ വെള്ളി വില ഒരു കിലോഗ്രാമിന് 1,55,000 രൂപയാണ്. 100 ഗ്രാമിന് വില 15,500 രൂപയും, 10 ഗ്രാമിന് വില 1,550 രൂപയുമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
