ഈ ആഴ്ചയിൽ സ്വർണ വില ശക്തമായി കുതിച്ചുയർന്നിരുന്നു. എങ്കിലും റെക്കോർഡ് ഉയർച്ചയിൽ നിന്നും വില താഴേക്ക് കുറയുകയായിരുന്നു. ഇന്നലെ സ്വർണ വില ഇടിഞ്ഞിട്ടും ഇന്ന് ഇന്ത്യയിലെ സ്വർണ വിലയിൽ മാറ്റമില്ല. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസകരമായ വാർത്തയാണ്. എങ്കിലും ഈ വിലക്കുറവ് സ്ഥിരമായി പ്രതീക്ഷിക്കരുത്. ശക്തമായ ഒരു കുതിപ്പ് എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ, വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ആവശ്യം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 2026 ജനുവരിയിൽ ഇന്ത്യയിൽ വിവാഹ സീസൺ വീണ്ടും തുടങ്ങുന്നതിനാൽ സ്വർണ വിലയിൽ കുതിച്ചുചാട്ടം സംഭവിക്കാം. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
ഇന്ന് ഇന്ത്യയിലെ സ്വർണ വിലയിൽ മാറ്റമില്ല. അതിനാൽ വ്യാപാരം നടന്ന അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 13,418 രൂപയും, പവന് 1,07,344 രൂപയുമാവുന്നു. 10 ഗ്രാമിന്റെ വില 1,34,180 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 13,41,800 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 12,300 രൂപയും, ഒരു പവന് 98,400 രൂപയുമാണ്. 10 ഗ്രാമിന്റെ വില 1,23,000 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 12,30,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 10,064 രൂപയും, പവന് 80,512 രൂപയുമായി. 10 ഗ്രാമിന്റെ വില 1,00,640 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 10,06,400 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി നിരക്ക്
എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.01% ഉയർന്ന് 1,34,206 രൂപയിൽ അവസാനിച്ചു. വെള്ളി ഫ്യൂച്ചറുകൾ 0.21% കുറഞ്ഞ് 2,08,000 രൂപയിൽ ക്ലോസ് ചെയ്തു. ഈ ഒരു വർഷത്തിനിടെ എംസിക്സിലെ സ്വർണ വില 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഉയരങ്ങളിലേക്ക് എത്തി.
സ്പോട്ട് സ്വർണം, വെള്ളി വില
ഏറ്റവും പുതിയ കമ്മോഡിറ്റി റിപ്പോർട്ട് അനുസരിച്ച്, ഇന്ന് സ്പോട്ട് സ്വർണം ഔൺസിന് 0.4% ഉയർന്ന് 4,347.07 ഡോളറിലെത്തി. എന്നാൽ സ്പോട്ട് സിൽവർ വില 2.6% ഉയർന്ന് ഔൺസിന് 67.14 ഡോളറിലെത്തി. സ്വർണത്തേക്കാൾ മുന്നേറ്റം വെള്ളി വിലയിൽ പ്രകടമാവുന്നു.
ഇന്ത്യയിലെ വെള്ളി വില
സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും ഇന്ന് വെള്ളി വിലയിൽ വമ്പൻ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 5,000 രൂപ ഉയർന്ന് 2,14,000 രൂപയിലെത്തി. 100 ഗ്രാം വെള്ളി വില 500 രൂപ ഉയർന്ന് 21,400 രൂപയായി. 10 ഗ്രാം വെള്ളി വില 2,140 രൂപയായും 8 ഗ്രാം വെള്ളി വില 1,712 രൂപയായും ഉയർന്നിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications