ഇന്ത്യയിൽ ഇന്ന് ഗുരു നാനാക്ക് ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണ വില ഇടിഞ്ഞിരിക്കുന്നു. സ്വർണ വില ഓരോ ദിവസവും കൂടിയും കുറഞ്ഞും ചാഞ്ചാടുന്നു. ഇത് ആഭ്യന്തര വിപണിയിൽ പല തരത്തിലുള്ള ആശങ്കകൾക്ക് വഴിയൊരുക്കുന്നു. ഇന്നലെ സ്വർണ വില ഉയർന്നെങ്കിലും ഇന്ന് കുത്തനെ കുറയുകയായിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികളാണ് ഈ മാറ്റങ്ങൾക്ക് കാരണം.
യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സമീപകാലത്തൊന്നും അടിസ്ഥാന പലിശ നിരക്ക് കുറക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് സ്വർണത്തിൻ്റെ താളം തെറ്റിയത്. ഒപ്പം ഇന്ന് ഡോളറിൻ്റെ മൂല്യം കുതിച്ചതും സ്വർണ നിക്ഷേപങ്ങളുടെ ശോഭ മങ്ങി. ഇത് സ്വർണ വിലയെയും തളർത്തുകയായിരുന്നു.
ഇന്ത്യയിലെ സാധാരണക്കാർക്ക് സ്വർണ വില കുറയുന്നത് ആശ്വാസകരമാണ്. എന്നാൽ നിലവിലെ ട്രെൻഡ് ഭയപ്പെടുത്തുന്നു. ഓരോ ദിവസവും വിലയിലെ അസ്ഥിരത തുടരുന്നത് വിപണിയിൽ നേട്ടം സൃഷ്ടിക്കുന്നില്ല എന്നതും സത്യമാണ്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 71 രൂപ കുറഞ്ഞ് 12,246 രൂപയിലെത്തി. ഒരു പവൻ്റെ വില 568 രൂപ കുറഞ്ഞ് 97,968 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 710 രൂപ കുറഞ്ഞ് 1,22,460 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 7,100 രൂപ കുറഞ്ഞ് 12,24,600 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലെത്തി. ഒരു പവൻ്റെ വില 520 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 650 രൂപ കുറഞ്ഞ് 1,12,250 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 6,500 രൂപ കുറഞ്ഞ് 11,22,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 54 രൂപ കുറഞ്ഞ് 9184 രൂപയിലെത്തി. ഒരു പവൻ്റെ വില 432 രൂപ കുറഞ്ഞ് 73,472 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 540 രൂപ കുറഞ്ഞ് 91,840 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,400 രൂപ കുറഞ്ഞ് 9,18,400 രൂപയായി.
എംസിക്സ് സ്വർണം, വെള്ളി
എംസിക്സ് സ്വർണം ഇന്ന് കുറവ് വില രേഖപ്പെടുത്തി. ഡിസംബറിൽ കാലാവധി അവസാനിക്കുന്ന എംസിഎക്സ് സ്വർണ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 959 രൂപ അഥവാ 0.8% കുറഞ്ഞ് 1,20,450 രൂപയിൽ എത്തി.
സ്വർണം പോലെ വെള്ളിയും നഷ്ടത്തിലാണ്. ഡിസംബറിൽ കാലാവധി അവസാനിക്കുന്ന എംസിഎക്സ് വെള്ളി ഫ്യൂച്ചർ വില 1,753 രൂപ അഥവാ 1.19% കുറഞ്ഞ് 1,46,005 രൂപയിലെത്തി.
സ്പോട്ട് സ്വർണ വില
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഇടിവിൽ തന്നെയാണ്. നിലവിലെ വില 3,991.67 ഡോളറിലാണുള്ളത്. ഡോളർ ഇൻഡക്സിൽ ശക്തമായി കുതിച്ചതാണ് ഇന്ന് സ്വർണ വില താഴേക്ക് വീഴാൻ കാരണമായത്. സ്വർണ വില കുറഞ്ഞെങ്കിലും നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങളെല്ലാം സ്വർണ വില കുതിക്കാനും വഴിയുമൊരുക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
