ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ അടുത്തെത്തിയതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് കുതിക്കുന്നു. ഇന്നും സ്വർണ വില സർവ്വകാല റെക്കോർഡിൽ തന്നെയാണുള്ളത്. ശനിയാഴ്ച വീണ്ടും വില ഉയർന്നപ്പോഴാണ് 24K സ്വർണം പവന് 1 ലക്ഷം ഭേദിച്ചത്. ഇന്നും വില കുതിച്ചതോടെ ശക്തമായ മുന്നേറ്റമാണ് 24K സ്വർണ വിലയിൽ കാണാൻ സാധിക്കുന്നത്. കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സ്വർണ വില 5 ശതമാനത്തിലധികം ഉയർന്നു. സ്വർണം പോലെ തന്നെ വെള്ളി വിലയിലും വമ്പൻ കുതിപ്പുണ്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വർദ്ധിച്ചതാണ് നിലവിൽ സ്വർണത്തിന് പിടിവള്ളിയായത്. ഇത് ഡോളറിൻ്റെ മൂല്യം ഇടിയുകയും, സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുകയും ചെയ്തതോടെ രാജ്യാന്തര വില കുതിച്ചു. ഇന്ത്യയിലും ഈ വിലക്കുതിപ്പ് പ്രതിഫലിച്ചു. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,070.17 ഡോളറിലെത്തി. ശനിയാഴ്ച മാറ്റമില്ലാതെ നിന്നിരുന്ന സ്വർണ വിലയാണ് ഇന്ന് കുതിക്കുന്നത്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 32 രൂപ ഉയർന്ന് 12,540 രൂപയിലെത്തി. ഒരു പവൻ്റെ വില 256 രൂപ ഉയർന്ന് 1,00,320 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 320 രൂപ ഉയർന്ന് 1,25,400 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,200 രൂപ ഉയർന്ന് 12,54,000 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ ഉയർന്ന് 11,495 രൂപയിലെത്തി. ഒരു പവൻ്റെ വില 240 രൂപ ഉയർന്ന് 91,960 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 300 രൂപ ഉയർന്ന് 1,14,950 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,000 രൂപ ഉയർന്ന് 11,49,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 24 രൂപ ഉയർന്ന് 9,405 രൂപയിലെത്തി. ഒരു പവൻ്റെ വില 192 രൂപ ഉയർന്ന് 75,240 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 240 രൂപ ഉയർന്ന് 94,050 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,400 രൂപ ഉയർന്ന് 9,40,500 രൂപയായി.
എംസിഎക്സ് സ്വർണം
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകൾ ഇന്ന് കുത്തനെ ഉയർന്നു. ഡിസംബർ 5 ന് കാലാവധി പൂർത്തിയാകുന്ന സ്വർണ ഫ്യൂച്ചറുകൾ ഇന്ന് 1.63% വർദ്ധനവോടെ 1,23,341 രൂപ എന്ന ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നു. ആഗോള വിപണിയിലെ ശക്തമായ ട്രെൻഡ് മൂലമാണ് സ്വർണ വിലയിൽ വമ്പൻ കുതിപ്പുണ്ടാവുന്നത്.
വെള്ളി വില കുതിക്കുന്നു
ഇന്ത്യൻ വിപണിയിൽ സ്വർണം പോലെ വെള്ളി വിലയും പ്രതിദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ഒരു കിലോ വെള്ളിയുടെ വില 5,000 രൂപ വർദ്ധിച്ച് 1,85,000 രൂപയിലെത്തി. എന്നാൽ 100 ഗ്രാം വെള്ളിയുടെ വിലയിൽ 500 കുറഞ്ഞ് ഇപ്പോൾ 18,500 രൂപയിലെത്തി.
സ്വർണ വിലയിൽ ഓരോ ദിവസവും അപ്രതീക്ഷിത കുതിപ്പാണ് സംഭവിക്കുന്നത്. ദീപാവലി സമയമായതിനാൽ സ്വർണത്തിൻ്റെ ആവശ്യകത വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അത് സ്വർണ വിലയിൽ വീണ്ടും മുന്നേറ്റത്തിന് വഴിയൊരുക്കും. ഒപ്പം യുഎസ്- ചൈന വ്യാപാര യുദ്ധം കലുഷിതമായതും സ്വർണത്തിന് ആവേശമായി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications