സ്വർണവില റെക്കോർഡിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ വില ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ. അങ്ങനെ സംഭവിച്ചാൽ ആഭരണം വാങ്ങുന്നവരുടെ കീശ കാലിയാകും എന്ന കാര്യം ഉറപ്പാണ്. വരാനിരിക്കുന്ന ഉത്സവ സീസൺ, അതോടൊപ്പം മറ്റ് അന്താരാഷ്ട്ര പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, വിലകൾ ഏകദേശം 20-22% കൂടുതലാണ്. ഇത് വാങ്ങലുകൾ ഗണ്യമായി കൂടുതൽ ചെലവേറിയതാക്കുന്നു എന്ന് റിഡ്ഡിസിദ്ധി ബുള്ളിയൻസ് ലിമിറ്റഡിന്റെ (RSBL) മാനേജിംഗ് ഡയറക്ടർ പൃഥ്വിരാജ് കോത്താരി പറഞ്ഞു.
ഇന്നത്തെ സ്വർണവില
സെപ്റ്റംബർ 11 ന് ഇന്ത്യയിലെ 24 കാരറ്റ് സ്വർണ്ണ വില 10 ഗ്രാമിന് 1,10,509 രൂപയാണ്. അതായത് 100 ഗ്രാമിന് 11,05,090 രൂപ. അതുപോലെ 10 ഗ്രാം സ്വർണത്തിന് 1,01,300 രൂപയാണ്. 18 കാരറ്റ് സ്വർണ്ണ വില 10 ഗ്രാമിന് 82,880 രൂപയാണ്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിൻ്റെ വില 10,130 രൂപയായി. ഒരു പവൻ്റെ വില 81,040 രൂപയായി.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്), ഒക്ടോബർ 3 ന് കാലാവധി പൂർത്തിയാകുമെന്ന് നിശ്ചയിച്ചിരുന്ന സ്വർണ്ണ ഫ്യൂച്ചറുകൾ 0.35% കുറഞ്ഞ് 10 ഗ്രാമിന് 1,08,600 രൂപയിൽ വ്യാപാരം ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ സ്വർണവില 0.2 ശതമാനം ഇടിഞ്ഞ് 3,633.97 ഡോളറിലെത്തി.
സ്വർണവിലയിലെ കുതിപ്പിന് കാരണം
1. യുഎസ് ഫെഡ് പലിശ നിരക്ക്
ഫെഡ് പലിശ നിരക്കിൽ കൂടുതൽ ഇളവ് വരുത്തുമെന്ന് വ്യാപാരികൾ കൂടുതലായി പ്രതീക്ഷിക്കുന്നു. 25 ബേസിസ് പോയിന്‍റ് നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം 50 ബേസിസ് പോയിന്‍റ് കുറയ്ക്കാനുള്ള സാധ്യത ഏകദേശം 12% ആയി ഉയർന്നതായി സിഎംഇയുടെ ഫെഡ് വാച്ച് ടൂൾ പറയുന്നു. സ്വർണ്ണം സർവകാല റെക്കോർഡിലാണ്. അന്താരാഷ്ട്ര വിപണികളിൽ വെള്ളി 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎസ് തൊഴിൽ ഡാറ്റ ദുർബലമായത് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തിയതിനെ തുടർന്നാണ് ഈ കുതിപ്പ്. അമേരിക്കൻ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ 4.3% ആയി ഉയർന്നു. ഈ വർഷം ഫെഡ് 75-ബേസിസ്-പോയിന്‍റ് നിരക്ക് കുറയ്ക്കുമെന്ന കണക്ക് കൂട്ടലിന് ഈ തൊഴിൽ ടാറ്റ ശക്തി പകരുന്നുണ്ടെന്ന് മേത്ത ഇക്വിറ്റീസ് ലിമിറ്റഡിഡിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്‍റ് രാഹുൽ കലാൻത്രി പറഞ്ഞു.

2. ദുർബലമായ യുഎസ് ഡോളർ
ജാപ്പനീസ് യെന്നിനെതിരെ ഡോളർ 0.2 ശതമാനം ഇടിഞ്ഞ് 147.21 ലെത്തി. ബ്രിട്ടീഷ് പൗണ്ട് 0.1 ശതമാനം ഉയർന്ന് 1.3558 ഡോളറിലെത്തി. ജൂലൈ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയ യൂറോ 1.1752 ഡോളറായി കുറഞ്ഞു. പ്രധാന കറൻസികൾക്കെതിരെ ഡോളർ 97.25 ആയി കുറഞ്ഞു. ജൂലൈ അവസാനത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
3. റഷ്യ-ഉക്രെയ്ൻ യുദ്ധം
ഉക്രെയ്‌നിനെതിരായ മോസ്കോയുടെ പ്രതികാര നടപടിയെത്തുടർന്ന്, റഷ്യയ്‌ക്കെതിരെ കൂടുതൽ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത, സുരക്ഷിതമായ ആസ്തികളുടെ ആവശ്യകത വർദ്ധിപ്പിച്ചതായി കമ്മോഡിറ്റീസ് മാർക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടു.
4. ട്രംപിന്‍റെ താരിഫ് ഇളവുകൾ
നിക്കൽ, സ്വർണ്ണം, വിവിധ ലോഹങ്ങൾ, ഔഷധ സംയുക്തങ്ങൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വ്യാവസായിക കയറ്റുമതിയിൽ കരാറുകളിൽ എത്തുന്ന വ്യാപാര പങ്കാളികൾക്ക് 2025 സെപ്റ്റംബർ 8 തിങ്കളാഴ്ച മുതൽ താരിഫ് ഇളവുകൾ അനുവദിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതും സ്വർണവില ഉയരുന്നതിന് കാരണമായി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications