ഇന്ന് വിഷു ദിനത്തിൽ സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. കടുത്ത വിലക്കയറ്റത്തിനൊടുവിലാണ് ഇന്നത്തെ ഇറക്കം. വില കുറഞ്ഞതിനാൽ ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. എങ്കിലും സ്വർണം ഇന്നും പവന് 70,000ൽ തന്നെയാണ് നിൽക്കുന്നത്. സാധാരണക്കാർക്ക് ഈ വിലക്കുറവ് പ്രതീക്ഷകൾ ഉയർത്തുന്നില്ല. ഇന്നത്തെ വിലക്കുറവ് ചിലപ്പോൾ വരും ദിവസങ്ങളിൽ ശക്തമായി ഉയരാനും സാധ്യതയുണ്ട്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്നത്തെ വിലക്കുറവിന് കാരണമായത്. ഇന്നത്തെ വിലയിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
ഏപ്രിൽ 12 ശനിയാഴ്ച സ്വർണ വില 70,000 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്ക് ഭേദിച്ചിരുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8755 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 70,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9551 രൂപയും പവന് 76,408 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7164 രൂപയും പവന് 57,312 രൂപയുമാണ്.
ഇന്നത്തെ വിലക്കുറവിന് രാജ്യാന്തര വിലയിലെ ഇറക്കം കാരണമായി. ഇന്ന് സ്പോട്ട് സ്വർണ വില 3,233.78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നേരിയ ഇടിവ് സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

വില കുറയാൻ കാരണം....
ഇന്ന് സ്വർണ വില കുറയാൻ കാരണം താരിഫ് തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരിഫ് യുദ്ധം ശക്തമായതിനെ തുടർന്ന് സ്വർണ വിലയും ശക്തിയാർജ്ജിച്ചിരുന്നു. എന്നാൽ ട്രംപിൻ്റെ പകരച്ചുങ്കത്തിൽ ഇളവുകൾ സംഭവിച്ചു. ചൈന ഒഴികേയുള്ള എല്ലാ രാജ്യങ്ങളെയും 90 ദിവസത്തേക്ക് താരിഫ് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൈനക്കു മേൽ വാശിയോടെ താരിഫ് ചുമത്തിയെങ്കിലും ഇപ്പോൾ ചൈനയിൽ നിന്നുള്ള സ്മാർട്ഫോണുകൾക്കും കംപ്യൂട്ടറുകൾക്കുമായി ചുമത്തിയ താരിഫ് ഒഴിവാക്കിയിട്ടുണ്ട്. ഇവക്ക് 20% അടിസ്ഥാന തീരുവ മാത്രമാണ് നിലവിലുള്ളത്.
ഈ കാരണങ്ങളെല്ലാം സ്വർണ വിലക്ക് ഇടിവ് സംഭവിക്കാൻ കാരണങ്ങളായി മാറി. ഈ മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വില ഇടിയാൻ കാരണമായത്.
ഇന്ന് സ്വർണാഭരണം വാങ്ങുവാൻ എത്ര രൂപ കൊടുക്കണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,801 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,521 രൂപ കൊടുക്കേണ്ടി വരും. മിനിമം 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. വിവാഹ പാർട്ടികൾക്ക് ഇന്നത്തെ വിലക്കുറവ് കാര്യമായ ആശ്വാസം നൽകുന്നില്ല. എങ്കിലും ഇന്ന് ആഭരണം എടുക്കാൻ പദ്ധതിയിടുന്നുണ്ടോ?
ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
ഇന്ന് സ്വർണത്തിന് നേരിയ വിലക്കുറവായതിനാൽ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം വാങ്ങുന്നുണ്ടോ? വിലയിൽ ഇറക്കം സംഭവിച്ചതിനാൽ ഇന്ന് തന്നെ ആഭരണം ബുക്ക് ചെയ്തോളൂ. ഇന്ന് സ്വർണം വാങ്ങുന്നവർക്ക് നിരാശയുണ്ടെങ്കിലും നിക്ഷേപിക്കുന്നവർക്കാണ് കൂടുതൽ നിരാശ. നിക്ഷേപകർക്ക് സ്വർണ വില കുറയുന്നത് നേട്ടം സൃഷ്ടിക്കുന്നില്ല. സ്വർണം ഏറ്റവും മികച്ച ആസ്തിയാണ്. ഓരോ വർഷം കൂടുന്തോളും സ്വർണത്തിൻ്റെ മൂല്യം കുതിച്ചുയരും.
സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സ്വർണം വാങ്ങാനും സാധിക്കും. മാത്രമല്ല വലിയ ലാഭം കൊയ്യാനും ഇതിലൂടെ സാധിക്കും. വിവിധ ഓഹരി നിക്ഷേപകരും സ്വർണ നിക്ഷേപത്തിലേക്കാണ് ഇപ്പോൾ ചുവടു മാറ്റുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications