A Oneindia Venture

ചരിത്രം കുറിച്ച് സ്വർണം! പവൻ വില ഒരു ലക്ഷം കടന്നു, ഇന്ന് റെക്കോർഡ് നിരക്ക് 1,01,600 രൂപ; നിരാശയോടെ സാധാരണക്കാർ

ചൂടുള്ള വാർത്ത! ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,01,600 രൂപ. കേരള ചരിത്രത്തിൽ ആദ്യമായി 2025 ഡിസംബർ 23ന് സ്വർണ വില 1 ലക്ഷം ഭേദിച്ചു. സാമ്പത്തിക വിദ​ഗ്ദരുടെ പ്രവചനങ്ങൾ 2025ൽ തന്നെ സത്യമായിരിക്കുന്നു. ഇനി സ്വർണം വാങ്ങാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും. ലക്ഷത്തിൽ നിൽക്കുന്ന സ്വർണത്തിലേക്ക് എത്തിപ്പെടാൻ സാധാരണക്കാർ അൽപം വിയർക്കും.

2025ൽ സ്വർണത്തിൻ്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. ഓരോ മാസവും ശരവേ​ഗത്തിലായിരുന്നു സ്വർണ വില ഉയർന്നത്. ഒക്ടോബറിൽ റെക്കോർഡ് വിലയിൽ എത്തിയ ശേഷം അൽപം പിന്നിലേക്ക് ഇടിഞ്ഞെങ്കിലും ഡിസംബറിൽ ഇങ്ങനെയൊരു കുതിപ്പ് ഞെട്ടിച്ചു. ഇതോടെ ആഭരണപ്രേമികൾക്ക് കടുത്ത നിരാശയായി.

ഇന്നലെ രണ്ട് തവണയാണ് സ്വർണ വില കുതിച്ചിരുന്നത്. അതിനാൽ ആകെ മൊത്തം ഇന്നലെ പവന് 1,440 രൂപയും ഗ്രാമിന് 180 രൂപയും വർദ്ധിച്ചിരുന്നു. ഇന്ന് പവന് 1,760 രൂപയാണ് ഉയർന്നിരിക്കുന്നത്.

ചരിത്രം കുറിച്ച് സ്വർണം! പവൻ വില ഒരു ലക്ഷം കടന്നു, ഇന്ന് റെക്കോർഡ് നിരക്ക് 1,01,600 രൂപ

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 220 രൂപ ഉയർന്ന് 12,700 രൂപയായി. ഒരു പവന് 1,760 രൂപ ഉയർന്ന് 1,01,600 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,27,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ ഉയർന്ന് 13,855 രൂപയും, പവന് 1,920 രൂപ ഉയർന്ന് 1,10,840 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 180 രൂപ ഉയർന്ന് 10,391 രൂപയും, പവന് 1,440 രൂപ ഉയർന്ന് 83,128 രൂപയുമായി.

രാജ്യാന്തര വിലയും റെക്കോർഡ് കുതിപ്പിൽ. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,486.27 ഡോളറിലെത്തി. ഉടൻ തന്നെ 4,500 ഡോളർ ഭേദിക്കുമോ? എങ്കിൽ കേരളത്തിൽ സ്വർണ വില ഇനിയും കത്തിക്കയറും.

ചരിത്ര നിമിഷം

യുഎസ്-വെനസ്വേല ഭിന്നത, റഷ്യ-യുക്രെയ്ൻ പ്രതിസന്ധി തുടങ്ങിയ ഭൗമരാഷ്ട്ര സംഘർഷങ്ങളെല്ലാം സ്വർണ വിലയുടെ ശക്തി വർദ്ധിക്കാൻ കാരണമായി. യുദ്ധ സമാനമായ സാഹചര്യം എത്തിയതോടെ നിക്ഷേപകർ ​ഗോൾ ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾ പരി​ഗണിക്കുകയും ഇത് വിപണിയിൽ സ്വർണത്തിൻ്റെ ആവശ്യകത ഉയർത്തുകയും ചെയ്തും. രാജ്യാന്തര വിലയും റെക്കോർഡ് കയറ്റത്തിലേക്കാണ് കുതിക്കുന്നത്.

മാത്രമല്ല, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണ വിലയ്ക്ക് നേട്ടമാവുന്നു. ഒരുവേള അടുത്ത പണനയ യോ​ഗത്തിലും പലിശ കുറച്ചാൽ 2026ൻ്റെ തുടക്കത്തിൽ സ്വർണ വില പുത്തൻ റെക്കോ‍ർഡുകൾ സൃഷ്ടിക്കും.

സ്വർണാഭരണ വില

കേരളത്തിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലേക്കാണ് സ്വർണ വില എത്തിയിരിക്കുന്നത്. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,09,930 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,780 രൂപയോളവും ചിലവഴിക്കേണ്ടി വരും. പണിക്കൂലി വർദ്ധിച്ചാൽ 1.15 ലക്ഷം വരെ സ്വർണാഭരണ വില ഉയരാൻ സാധ്യതയുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X