A Oneindia Venture

സ്വർണ വില സർവ്വകാല റെക്കോർഡിൽ, പവൻ വില 82,000 കടന്നു: വിലക്കുതിപ്പിൽ ആഭരണപ്രേമികൾക്ക് നിരാശ

സ്വർണ വില കത്തിക്കയറുമോ? സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. കേരളത്തിൽ സ്വർണം പവന് 600 രൂപയാണ് കുതിക്കുന്നത്. ഇതോടെ പവൻ വില 82,000 കടന്നിരിക്കുന്നു. ഓരോ ദിവസവും സ്വർണത്തിന് വമ്പൻ മുന്നേറ്റമാണ്. രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും വില ഉയരാൻ കാരണം. സ്വർണം വാങ്ങുന്നവർക്ക് ഇതൊരു വലിയ തിരിച്ചടിയാവും. പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് വില ഇനിയും കത്തിക്കയറാനാണ് സാധ്യത.

സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇനി പരിശുദ്ധി കുറഞ്ഞ ആഭരണങ്ങൾ വാങ്ങി ആശ തീർക്കേണ്ടി വരും. കാരണം നിലവിലെ അമേരിക്കയുടെ സാഹചര്യം അനുസരിച്ച് സ്വർണ വില ഇനി താഴേക്ക് വീഴാനുള്ള സാധ്യതയില്ല. ഇത് വിദ​ഗ്ധരുടെ അഭിപ്രായം അനുസരിച്ച് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം തന്നെയാണ്.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 10,280 രൂപയായി. ഒരു പവന് 600 രൂപ ഉയർന്ന് 82,240 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,02,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,215 രൂപയും പവന് 89,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8411 രൂപയും പവന് 67,288 രൂപയുമാണ്.

രാജ്യാന്തര സ്വര്‍ണ വിലയിൽ വമ്പൻ കുതിപ്പ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,685.78 ഡോളറിലാണ്. വെള്ളി വിലയും പച്ചക്കൊടിയിൽ തന്നെയാണ്. രാജ്യാന്തര വിലയിൽ വീണ്ടും നേട്ടം കുറിച്ചതിനാൽ ഉടൻ തന്നെ 3,700 ഡോളർ ഭേദിച്ച് കുതിക്കാൻ സാധ്യത കൂടുതലാണ്.

Take a Poll

സ്വർണ വില സർവ്വകാല റെക്കോർഡിൽ, പവൻ വില 82,000 കടന്നു

സ്വർണ വിലയിൽ ഇന്നും കുതിപ്പ്

സ്വർണ വിലയിലെ കുതിപ്പ് ഉടൻ തന്നെ അവസാനിക്കാൻ സാധ്യതയില്ല. ഇന്ന് വില കുതിച്ചതോടെ ഒരു പവൻ ആഭരണത്തിന് 90,000 രൂപക്ക് അടുത്തെത്തി. ഇത് സ്വർണാഭരണം വാങ്ങാൻ സാധാരണക്കാർക്ക് തടസ്സം സൃഷ്ടിക്കും. രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് മുന്നേറുന്നു. രൂപ ഡോളറിനെതിരെ ഇടിഞ്ഞതും സ്വർണ വിലയിലെ കുതിപ്പിന് കാരണമായി.

ആഭരണം വാങ്ങാൻ എത്ര രൂപ കരുതണം?

കേരളത്തിൽ സ്വർണ വില ഇന്നും വമ്പൻ കുതിപ്പിലെത്തി. ഇന്ന് സ്വർണാഭരണം വാങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ എത്ര രൂപ ചിലവഴിക്കേണ്ടി വരും? ഇന്നത്തെ വിലപ്രകാരം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 89,300 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,162 രൂപയും കരുതേണ്ടി വരും. സ്വർണത്തിൻ്റെ വില ഓരോ ദിവസവും ഉയരുന്നത് വാങ്ങുന്നവർക്ക് നേട്ടം നൽകുന്നില്ല.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X