രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണ വില വീണ്ടും കത്തിക്കയറുന്നു. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം ആഭരണപ്രേമികൾക്ക് നിരാശയുണ്ടാക്കുന്നു. ആഗോള പ്രതിസന്ധികളാണ് സ്വർണ വില കുതിക്കാൻ കാരണമാവുന്നത്. ഇന്ന് പവന് 400 രൂപയാണ് കുതിച്ചത്. റെക്കോർഡ് കുതിപ്പിലേക്കുള്ള സ്വർണത്തിൻ്റെ കുതിപ്പ് നിക്ഷേപകർക്ക് ആവേശമുണ്ടാക്കുന്നു. ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുണ്ടോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 9250 രൂപയായി. പവന് 400 രൂപ ഉയർന്ന് 74,000 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,091 രൂപയും പവന് 80,728 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7569 രൂപയും പവന് 60,552 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില റെക്കോർഡ് വിലയിലേക്ക് കുതിക്കുന്നു. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,396.86 ഡോളറിലെത്തി. ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ രൂപ നഷ്ടത്തിലേക്ക് വീണതും ആഭ്യന്തര വില കുതിക്കാൻ കാരണമായി.

സ്വർണ വില കുതിക്കുന്നു....
ഇസ്രായേൽ-ഇറാൻ സംഘർഷം കുറയില്ലെന്ന സാഹചര്യം സ്വർണ വിലക്ക് അനുകൂലമായി. യുദ്ധം പോലുള്ള സാഹചര്യങ്ങൾ എപ്പോഴും സ്വർണത്തിലെ നിക്ഷേപ സാധ്യത വർദ്ധിക്കുകയും ഇതിലൂടെ വില കുതിക്കുകയും ചെയ്യും. ഇത്തവണ സ്വർണത്തിന് ഒപ്പം വെള്ളി വിലയും കത്തിക്കയറി എന്നതാണ് സത്യം. നിലവിൽ ഏറ്റവും പ്രധാനമായും ഉറ്റുനോക്കുന്നത് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പണനയമാണ്. ഇത്തവണ റിപ്പോ നിരക്ക് കുറച്ചാൽ സ്വർണ വിലയും ഗണ്യമായി കത്തിക്കയറും. അതായത് രാജ്യാന്തര വില റെക്കോർഡ് ഉയരത്തിലേക്ക് എത്തും. ഇത് കേരളത്തിലെ വിലയെയും സ്വാധീനിക്കും.
ഒരുപക്ഷേ ഇത്തവണ അടിസ്ഥാന പലിശ നിരക്ക് ഉയർത്തുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്താൽ ഡോളർ ഇൻഡക്സിൽ കരുത്താർജ്ജിരക്കുകയും സ്വർണ വില ഇടിയുകയും ചെയ്യും. എങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നിലനിൽക്കുന്നതിനാൽ സ്വർണ വില കുതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്നാൽ ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുകയോ സമാധാനപരമായ അവസാനം ഉണ്ടാവുകയോ ചെയ്താൽ സ്വർണവില താഴാനുള്ള സാധ്യതയുണ്ട്. സ്വർണ വില തുടർച്ചയായി കുതിച്ചാൽ നിക്ഷേപകർ അമിതമായി ലാഭമെടുക്കും, ഇത് സ്വർണ വില ഇടിയാനും വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,084 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,056 രൂപയും കൊടുക്കേണ്ടി വരും. 5 മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. 35 ശതമാനം വരെ പണിക്കൂലി ഉയർന്നാൽ ആഭരണ വിലയും ഗണ്യമായി കുതിക്കും. നിലവിൽ വീണ്ടും പവൻ 80,000 കടന്നിരിക്കുന്നു.
സ്വർണത്തിൽ നിക്ഷേപിക്കുന്നില്ലേ..?
സ്വർണ വില അസ്ഥിരമായി തുടരുന്നു. ഇത് ആഭരണപ്രേമികൾക്ക് നിരാശയുണ്ടാക്കുന്നെങ്കിലും സ്വർണ നിക്ഷേപകർക്ക് നേട്ടം നൽകുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ തയ്യാറാവുന്നു. ഈ വിലക്കുതിപ്പിൽ ആഭരണം വാങ്ങാൻ എല്ലാവർക്കും സാധിക്കില്ല, എന്നാൽ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലൂടെ വലിയ അളവിൽ ലാഭം ഉറപ്പാക്കാം. ഇതിലൂടെ ഭാവിയിൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications