സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില. പവന് 280 രൂപ ഉയർന്ന് 30680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കൂടി 3835 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിൽ ആദ്യമാണ് സ്വർണ വില ഇത്രയും ഉയരത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 30400 രൂപയായിരുന്നു നിരക്ക്. ഇന്ന് വീണ്ടും വില കുത്തനെ ഉയരുകയായിരുന്നു.
ഫെബ്രുവരിയിലെ കുറഞ്ഞ
വില ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.
എംസിഎക്സിലെ വില
എംസിഎക്സിൽ ചൊവ്വാഴ്ച 10 ഗ്രാമിന് 239 രൂപ സ്വർണ വില ഉയർന്നപ്പോൾ വെള്ളിയുടെ വില കിലോയ്ക്ക് 296 ഉയർന്നു. ദേശീയ തലസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില 10 ഗ്രാമിന് 41,865 രൂപയായും വെള്ളിയുടെ വില 47,584 രൂപയായും ഉയർന്നിരുന്നു. സ്വർണ വില 57 ശതമാനവും വെള്ളി 62% വർദ്ധനവുമാണ് രേഖപ്പെടുത്തിയത്.
വില ഉയരാൻ കാരണം
ആഗോള വിലയിലുണ്ടായ വർദ്ധനവും ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയുമാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 71.42 ഡോളറിലെത്തിയിരുന്നു. മാർച്ച് പാദത്തിൽ ആപ്പിൾ ഇൻകോർപ്പറേഷന്റെ വരുമാന പ്രവചനം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് സ്വർണ്ണത്തിൽ സുരക്ഷിതമായ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും യഥാക്രമം ഔൺസിന് 1,588 യുഎസ് ഡോളറും 17.88 ഡോളറുമാണ് ഉയർന്നത്.
2019ലെ സ്വർണ വില
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് കഴിഞ്ഞ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. ആഗോള വിപണികളിൽ സ്വർണവില 18 ശതമാനം ഉയർന്നിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications