സ്വർണവില വീണ്ടും ഇന്നും റെക്കോർഡ് മറികടന്ന് കുതിച്ചുയർന്നു. പവന്റെ വില ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണവില പവന് 30,880 രൂപയായി. 3860 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് വില 30680 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില കുത്തനെ ഉയർന്നു. ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ആഗോള വിപണിയിൽ വില ഉയർന്നിരിക്കുന്നത്. വരും ആഴ്ചകളിലും വിലവർധന തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
എംസിഎക്സിലെ വില
എംസിഎക്സിലെ സ്വർണ്ണ വില ഇന്ന് പുതിയ ഉയരത്തിലേക്ക് ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് വില കുതിച്ചുയരുന്നത്. എംസിഎക്‌സിൽ, ഏപ്രിൽ ഗോൾഡ് ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.5 ശതമാനം ഉയർന്ന് 41,798 രൂപയിലെത്തി. മാർച്ചിലെ വെള്ളി ഫ്യൂച്ചേഴ്സ് വില 0.54 ശതമാനം ഉയർന്ന് കിലോഗ്രാമിന് 47,825 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ കൊറോണ വൈറസിന്റെ സ്വാധീനം നിക്ഷേപകർ കണക്കാക്കുമ്പോൾ സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണിയിൽ ഈ വർഷം സ്വർണ വില 6% ഉയർന്നു. ഔൺസിന് 1,610.43 ഡോളറാണ് സ്‌പോട്ട് സ്വർണത്തിന്റെ വില.
സ്വർണ നിക്ഷേപം
വില കൂടും തോറും സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാശക. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.2 ശതമാനം ഉയർന്ന് 931.60 ടണ്ണായി.
2019ലെ സ്വർണ വില
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് കഴിഞ്ഞ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. ആഗോള വിപണികളിൽ സ്വർണവില 18 ശതമാനം ഉയർന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications