സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണത്തിന് ഗ്രാമിന് 3,800 രൂപയായിരുന്നു നിരക്ക്, പവന് 30,400 രൂപയും. ഫെബ്രുവരി ഒന്ന് മുതലാണ് സ്വർണ വില പവന് 30400 രൂപയിലെത്തിയത്. കഴിഞ്ഞ മാസവും ഇതേ വിലയ്ക്ക് സ്വർണ വ്യാപാരം നടന്നിരുന്നു.
വിപണിയിൽ സമ്മർദ്ദം
ഇന്ന് വില കുറഞ്ഞെങ്കിലും സ്വര്‍ണവില ഇപ്പോഴും 30,000 ത്തിന് മുകളില്‍ തുടരുന്നത് ആഭരണ വിപണിയില്‍ വലിയ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. വിവാഹ സീസണിനോടനുബന്ധിച്ച് സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷിയിലാണ് ജ്വല്ലറിക്കാർ. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
എംസിഎക്‌സ്
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞപ്പോൾ വെള്ളി നിരക്ക് ഉയർന്നു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 40,615 രൂപയിലെത്തി. കഴിഞ്ഞ ദിവസം വലിയ നഷ്ടം നേരിട്ടിരുന്നെങ്കിലും വെള്ളി വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചർ ഇന്ന് കിലോഗ്രാമിന് 0.2 ശതമാനം ഉയർന്ന് 45,980 രൂപയിലെത്തി.
ആഗോള വിപണി
സ്‌പോട്ട് സ്വർണ്ണ വില ഔൺസിന് 1,575.67 ഡോളറിൽ തന്നെ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ സെഷനിൽ ജനുവരി 8 ന് ശേഷം സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിരക്കായ 1,591.46 ഡോളറിലെത്തിയിരുന്നു. ചൈനയിൽ അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധയും തുടർന്നുണ്ടാകാനിടയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്കിടയിലാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ആവശ്യകത കൂടിയതും വില കുത്തനെ ഉയർന്നതും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
