Gold Rate Today: ഇന്ത്യയിൽ സ്വർണ വില റെക്കോർഡ് കുതിപ്പിൽ, വെള്ളിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ- വാങ്ങുന്നോ?

ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് റെക്കോർഡ് മുന്നേറ്റം. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിനു ശേഷമാണ് സ്വർണ വിലയിൽ ശക്തമായ വിലക്കുതിപ്പ് കാണാൻ സാധിക്കുന്നത്. ഇതോടെ പുത്തൻ ഉയരത്തിലേക്കാണ് സ്വർണത്തിൻ്റെ കുതിപ്പ്. ഇന്ത്യൻ വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഓരോ ദിവസവും വർദ്ധിക്കുന്നു. എന്നിട്ടും സ്വർണ വില ഉയരുന്നത് ആഭരണപ്രേമികളെ നിരാശരാക്കുന്നു.

സ്വർണ വില ഉയരുമ്പോൾ ആഭരണ വിലയിലും വമ്പൻ മുന്നേറ്റം ഉണ്ടാവും. ഇന്ന് ഇന്ത്യയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.15 ലക്ഷം രൂപക്ക് അരികിൽ ചിലവഴിക്കേണ്ടി വരുന്നു. ഇതൊരു ചെറിയ തുകയല്ല. പണ്ട് 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും സ്വർണാഭരണം വാങ്ങിയിരുന്ന സ്ഥാനത്താണ് 1 ലക്ഷത്തിനു മുകളിൽ ഒരു പവന് മാത്രം ചിലവഴിക്കേണ്ടി വരുന്നത്. ഇത് ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില

24 കാരറ്റ് സ്വർണം ഗ്രാമിന് 82 രൂപ ഉയർന്ന് 13,473 രൂപയിലെത്തി. ഒരു പവൻ്റെ വില 656 രൂപ ഉയർന്ന് 1,07,784 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 820 രൂപ ഉയർന്ന് 1,34,730 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 8,200 രൂപ ഉയർന്ന് 13,47,300 രൂപയായി.

ഇന്ത്യയിൽ സ്വർണ വില റെക്കോർഡ് കുതിപ്പിൽ, വെള്ളിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ ഉയർന്ന് 12,350 രൂപയിലെത്തി. ഒരു പവൻ്റെ വില 600 രൂപ ഉയർന്ന് 98,800 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 750 രൂപ ഉയർന്ന് 1,23,500 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 7,500 രൂപ ഉയർന്ന് 12,35,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 62 രൂപ ഉയർന്ന് 10,105 രൂപയായി. ഒരു പവൻ്റെ വില 496 രൂപ ഉയർന്ന് 80,840 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 620 രൂപ ഉയർന്ന് 1,01,050 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 6,200 രൂപ ഉയർന്ന് 10,10,500 രൂപയായി.

എംസിഎക്സ് സ്വർണം, വെള്ളി നിരക്ക്

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ ഫ്യൂച്ചറുകൾ ഉയർന്ന നിലവാരത്തിലെത്തി. മഞ്ഞ ലോഹം വിപണിയിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇന്ന് 10 ഗ്രാം സ്വർണത്തിൻ്റെ വില 1,35,046 രൂപയായി ഉയർന്നു. ഇത് മുൻ ക്ലോസിംഗ് വിലയായ 1,33,622 രൂപയിൽ നിന്ന് 1,424 രൂപയുടെ അഥവാ 1.07% വർദ്ധനവാണ്.

സ്വർണം മാത്രമല്ല എംസിക്സിൽ വെള്ളി വിലയും കത്തിക്കയറുന്നു. ഇന്ന് രാവിലെ വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 1,96,100 രൂപയിൽ വ്യാപാരം നടത്തി. ഇത് മുൻ ക്ലോസിംഗ് വിലയായ 1,92,851 രൂപയിൽ നിന്ന് 3,249 രൂപയുടെ അഥവാ 1.68% വർദ്ധനവ് രേഖപ്പെടുത്തി.

ഇന്ത്യയിലെ വെള്ളി വില

ഇന്ത്യയിലെ വെള്ളി വിപണിയും നേട്ടത്തിലാണ്. ഇന്നും ശക്തമായ വിലക്കയറ്റമാണ് വെള്ളി വിലയിൽ പ്രകടമാവുന്നത്. ഇന്നലെ ഒരു ​ഗ്രാമിന് 198 രൂപയായിരുന്ന വെള്ളി വില ഇന്ന് 200.90 രൂപയായി ഉയർന്നു. 8 ​ഗ്രാമിന് 1,607.20 രൂപയാണ് ഇന്നത്തെ വില. 10 ​ഗ്രാമിന് 2,009 രൂപയും, 100 ​ഗ്രാമിന് 20,090 രൂപയുമാണ് രേഖപ്പെടുത്തിയത്. അതായത് ഇന്ന് ഒരു കിലോഗ്രാം വെള്ളിയുടെ വില 2,00,900 രൂപയാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X