ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സംസ്ഥാനത്തെ സ്വർണവില. പവന്‍റെ വില 1 ലക്ഷവും കടന്ന് മുന്നോട്ട് പോയി. അതോടെ സാധാരണക്കാർക്ക് ഇനി സ്വർണം എന്നത് വെറും സ്വപ്നം മാത്രമാണ്. 2025-ൽ മാത്രം 50 ശതമാനത്തിന് മുകളിലാണ് സ്വർണവിലയിലുണ്ടായ കുതിപ്പ്. അടുത്ത വർഷവും സ്വർണവില മുകളിലേക്ക് പോയാൽ പിന്നെ ജ്വല്ലറികളിലേക്ക് പോകാൻ ആളുകൾ തയ്യാറായെന്ന് വരില്ല. എന്താണ് സ്വർണവിലയെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നയിക്കുന്നത്. നമുക്ക് വിശദമായി പരിശോധിക്കാം.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് സ്വർണം ഗ്രാമിന് 220 രൂപ ഉയർന്ന് 12,700 രൂപയായി. ഒരു പവന് 1,760 രൂപ ഉയർന്ന് 1,01,600 രൂപയായി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ ഉയർന്ന് 13,855 രൂപയും, പവന് 1,920 രൂപ ഉയർന്ന് 1,10,840 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 180 രൂപ ഉയർന്ന് 10,391 രൂപയും, പവന് 1,440 രൂപ ഉയർന്ന് 83,128 രൂപയുമായി.
ഒരുപവൻ വാങ്ങാൻ
സ്വർണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി തുടങ്ങിയ നൽകണം. 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,09,930 രൂപ ചിലവഴിക്കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,780 രൂപയോളവും ചിലവഴിക്കേണ്ടി വരും

റെക്കോർഡ് വിലയുടെ കാരണം
1. രാഷ്ട്രീയ അനിശ്ചിതത്വം
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വമാണ് സ്വർണവില വർദ്ധനവിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന്. വെനിസ്വേലയുമായി ബന്ധപ്പെട്ട എണ്ണ ടാങ്കറുകൾ ഉപരോധിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് വീണ്ടും സംഘർഷം ഉടലെടുത്തതായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ചൂണ്ടിക്കാണിക്കുന്നു. ഉക്രെയ്നിനെച്ചൊല്ലിയുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ റഷ്യയുടെ ഊർജ്ജ മേഖലയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ വാഷിംഗ്ടൺ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം ചേർത്ത് വായിക്കണം. ആഗോള സമ്മർദ്ദ കാലഘട്ടങ്ങളിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയും. അതോടെ വില മുകളിലേക്ക് പോവുകയും ചെയ്യും.
2. യുഎസ് പലിശ നിരക്ക്
ഫെഡ് പലിശ നിരക്കിൽ കൂടുതൽ ഇളവ് വരുത്തുമെന്ന് വ്യാപാരികൾ കൂടുതലായി പ്രതീക്ഷിക്കുന്നു. യുഎസ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ സ്വർണ്ണത്തെ പിന്തുണയ്ക്കുന്നു എന്ന് യുബിഎസ് പറഞ്ഞു. ഇത് സാധാരണയായി ബുള്ളിയന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
3. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ
കേന്ദ്ര ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള നിരന്തരമായ വാങ്ങലുകൾ സ്വർണവിലെ സ്വാധീനിക്കുന്നുണ്ടെന്ന് യുബിഎസ് എടുത്തുകാണിക്കുന്നു. കേന്ദ്ര ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള വാങ്ങലുകൾ ഇപ്പോഴും റെക്കോർഡ് ഉയരത്തിലാണ്. ഈ വർഷം 900 മുതൽ 950 മെട്രിക് ടൺ വരെ കേന്ദ്ര ബാങ്ക് വാങ്ങലുകൾ പ്രതീക്ഷിക്കുന്നതായി യുബിഎസ് എഴുതി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications