സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി 28280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 3535 രൂപയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കുറഞ്ഞ സ്വർണ വിലയിലാണ് ഇന്ന് നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്നലത്തെ വില
ഇന്നലെ പവന് 28200 രൂപയും ഗ്രാമിന് 3525 രൂപയുമായിരുന്നു സ്വർണ വില. മൂന്ന് ദിവസം സ്വർണ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്നലെ വില കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. നവംബറിലെ ഏറ്റവും ഉയർന്ന വില 28800 രൂപയാണ്. നവംബർ ഒന്നു മുതൽ മൂന്ന് വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില
സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20% ഉയർന്നു. ഇതോടെ സ്വർണത്തിന്റെ വിൽപ്പനയിൽ കനത്ത ഇടിവും നേരിട്ടു തുടങ്ങി.
വാങ്ങാൻ ആളില്ല
സ്വർണ വില കുത്തനെ ഉയർന്നതോടെ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ഇപ്പോൾ സ്വർണ വിൽപ്പന കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications