2019 അവസാനത്തോടെ സ്വര്‍ണവില ഗണ്യമായി വര്‍ധിക്കുമെന്ന് വിദഗ്ധ നിരീക്ഷണം. പശ്ചിമേഷ്യന്‍ മേഖലകളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഡോളറിനെതിരെ രൂപ നേരിടുന്ന ക്ഷീണവും സ്വര്‍ണവിലയെ സ്വാധീനിക്കും. സ്വര്‍ണം പത്തു ഗ്രാമിന് 42,000 രൂപ വരെ വില വര്‍ധിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ രൂപംകൊള്ളുന്നതെന്ന് കോംട്രെന്‍ഡ്സ് റിസര്‍ച്ച് സഹസ്ഥാപകനും സിഇഒയുമായ ജ്ഞാന്ശേഖര് ത്യാഗരാജന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

കോമെക്സ് വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,650 ഡോളര്‍ വരെയായി വില കൂടും. എംസിഎക്സ് വിപണിയില്‍ 42,000 രൂപ വരെയും സ്വര്‍ണവില പ്രതീക്ഷിക്കാം. ഈ വര്‍ഷാവസാനം വരെ സ്വര്‍ണവില കുറയില്ലെന്ന സൂചന കോമെക്സ്ട്രെന്ഡ്സ് നല്കി.
നേരത്തെ 38,302 രൂപയായിരുന്നു എംസിഎക്സ് വിപണിയില്‍ പത്തു ഗ്രാം സ്വര്‍ണത്തിന് വില. കോമെക്സ് വിപണിയില്‍ നിരക്ക് 1,506 ഡോളറും. സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനം വിലയിരുത്തുമ്പോള്‍ ഈ വര്‍ഷം ഏറ്റവും മികച്ചതാണെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് കമ്മോഡിറ്റി റിസര്‍ച്ച് മേധാവി നവ്നീത് ധമാനിയും പറയുന്നുണ്ട്.

ആഭ്യന്തര വിപണിയില്‍ 15 ശതമാനത്തോളമാണ് സ്വര്‍ണ വില കൂടിയത്. ഡോളറിനെതിരെ രൂപ 1.4 ശതമാനം ഇടിഞ്ഞതും സ്വര്‍ണവിലയെ സ്വാധീനിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഇനിയും കൂടും. രാജ്യാന്തര വിപണി സാക്ഷ്യം വഹിക്കുന്ന വ്യാപാര യുദ്ധം കൂടി മുറുകിയാല്‍ സ്വര്‍ണവില കുത്തനെയായിരിക്കും ഉയരുക, ധമാനി പറഞ്ഞു.

എന്നാല്‍ വ്യാപാര യുദ്ധത്തില്‍ അയവുവന്നാല്‍ സ്വര്‍ണവില കുറയാനുള്ള സാഹചര്യവുമുണ്ട്. ഈ വര്‍ഷാവസാനം എംസിഎക്സ് വിപണിയില്‍ സ്വര്‍ണം പത്തു ഗ്രാമിന് 36,800 രൂപ മുതല്‍ 39,400 രൂപ വരെയായി നിജപ്പെടുമെന്നാണ് കൊഡാക്ക് സെക്യൂരിറ്റീസ് കമ്മോഡിറ്റി തലവന്‍ രവീന്ദ്ര റാവും പറയുന്നത്. ഈ വര്‍ഷം മൂന്നാം പാദം മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കരുതുന്നതുകൊണ്ടാണിത്, അദ്ദേഹം വ്യക്തമാക്കി.
Source: Business Standard
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
