കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. പവന് 360 രൂപ വർദ്ധിച്ച് 37560 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 37200 രൂപയായിരുന്നു സ്വർണ വില.
എംസിഎക്സിലെ സ്വർണ വില
ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറിന്റെ വില 0.8 ശതമാനം ഉയർന്ന് 50,584 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.8 ശതമാനം ഉയർന്ന് കിലോയ്ക്ക് 61605 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 142 രൂപ ഉയർന്നിരുന്നു. വെള്ളി വില 0.17 ശതമാനം ഉയർന്നു. ഇന്ത്യയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില യഥാക്രമം 56,200 രൂപയും 80,000 രൂപയും വരെ കഴിഞ്ഞ മാസം ഉയർന്നിരുന്നു.
ആഗോള വിപണി
കോൺഗ്രസുമായുള്ള ചർച്ച പുനരാരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നു. ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചു. സ്‌പോട്ട് സ്വർണ വില ഇന്ന് 0.3 ശതമാനം ഉയർന്ന് 1,898.31 ഡോളറിലെത്തി. ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് തുടർച്ചയായി രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തി. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ നിക്ഷേപകർ കണക്കാക്കുന്നത്.
മറ്റ് ലോഹങ്ങളുടെ വില
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഉയർന്ന് 23.93 ഡോളറിലും പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 867.06 ഡോളറിലും പല്ലേഡിയം 0.3 ശതമാനം ഉയർന്ന് 2,379.29 ഡോളറിലും എത്തി. യുഎസ് ഉത്തേജക രംഗത്ത് കൂടുതൽ വ്യക്തത കാത്തിരിക്കുന്നതിനാൽ യുഎസ് ഡോളറിലെയും ഇക്വിറ്റി മാർക്കറ്റുകളിലെയും ചാഞ്ചാട്ടത്തിന് അനുസരിച്ച് സ്വർണ വിലയിൽ മാറ്റങ്ങളുണ്ടായേക്കാം.
ലോക സമ്പദ്‌വ്യവസ്ഥ
യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ യുഎസ് ഡോളറിനെ സമ്മർദ്ദത്തിലാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഗോള കേന്ദ്ര ബാങ്കുകളും സ്വർണ്ണ വാങ്ങൽ മന്ദഗതിയിലാക്കി. ലോകത്തെ സെൻട്രൽ ബാങ്കുകൾ അവർ വാങ്ങിയതിനേക്കാൾ കൂടുതൽ ഓഗസ്റ്റിൽ വിറ്റതായി വേൾഡ് ഗോൾഡ് കൌൺസിൽ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications