കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ അതേ വിലയ്ക്ക് തന്നെയാണ് ഇന്നും സ്വർണ വ്യാപാരം നടക്കുന്നത്. ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്നലെ മുതൽ സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പവന് 38080 രൂപയാണ് വില. സെപ്റ്റംബർ പകുതിയ്ക്ക് ശേഷം ആദ്യമായാണ് സ്വർണ വില 38000 കടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്.
ആഭ്യന്തര വിപണി
കഴിഞ്ഞ സെഷനിൽ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.8 ശതമാനം ഉയർന്ന് 51,226 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.2 ശതമാനം ഉയർന്ന് കിലോയ്ക്ക് 62,086 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 800 രൂപയും വെള്ളി വില 1,400 രൂപയും കുറഞ്ഞിരുന്നു. ആഗോളതലത്തിൽ, യുഎസിന്റെ തിരഞ്ഞെടുപ്പ് ഫല സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല.
ആഗോള വിപണി
സ്‌പോട്ട് സ്വർണ വില ഔൺസിന് 1,904.66 ഡോളർ എന്ന നിലയിൽ ചെറിയ മാറ്റമാണ് ഇന്ന് രേഖപ്പെടുത്തിയത്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 0.3 ശതമാനം ഉയർന്ന് 23.98 ഡോളറിലെത്തി. പ്ലാറ്റിനം വില മാറ്റമില്ലാതെ 869.04 ഡോളറിലും പല്ലേഡിയം വില 0.5 ശതമാനം ഇടിഞ്ഞ് 2,276.97 ഡോളറിലുമെത്തി. കഴിഞ്ഞ സെഷനിൽ 0.8 ശതമാനം വരെ ഉയർന്ന് ഡോളർ സൂചിക ഇന്ന് 0.02 ശതമാനം കുറഞ്ഞു.
സ്വർണ വിലയിലെ ചാഞ്ചാട്ടം
യുഎസ് തിരഞ്ഞെടുപ്പ് ഫലത്തോട് നിക്ഷേപകർ പ്രതികരിക്കുന്നതിനാൽ സ്വർണം വിപണി അസ്ഥിരമായ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചേക്കാം. എന്നിരുന്നാലും വ്യക്തമായ തിരഞ്ഞെടുപ്പ് ഫലം പൊതുവെ സ്വർണത്തിന് ഗുണം ചെയ്തേക്കാം. കൊറോണ വൈറസ് സംഭവവികാസങ്ങളും സ്വർണ്ണ വ്യാപാരികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതും സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. അടുത്തിടെ വില ഇടിഞ്ഞിട്ടും, ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ്ണ വില 30% ഉയർന്നു.
ആവശ്യം കുറഞ്ഞു
ഓഗസ്റ്റിൽ ഇന്ത്യയിൽ സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. 10 ഗ്രാമിന് വില 56,200 രൂപയിലെത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 80,000 രൂപ വരെ ഉയർന്നു. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ട് അനുസരിച്ച്, ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ മൊത്തം സ്വർണ്ണ ഉപഭോക്തൃ ആവശ്യം സെപ്റ്റംബർ പാദത്തിൽ ജൂൺ പാദത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു.
ആഭരണം വേണ്ട
ആഭരണ ആവശ്യകത കുത്തനെ കുറഞ്ഞെങ്കിലും സ്വർണ്ണ ബാറുകളുടെയും നാണയങ്ങളുടെയും ആവശ്യം ഈ പാദത്തിൽ കുത്തനെ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്വർണത്തിന്റെ വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ സ്വർണ്ണ ബാറുകളും നാണയങ്ങളും ലാഭകരമായ നിക്ഷേപ ഓപ്ഷനായി തിരിഞ്ഞെടുത്തതാണ് ഇതിന് കാരണം. അതേസമയം, മൊത്തം ഇന്ത്യൻ സ്വർണ്ണ ഡിമാൻഡിന് 60% സംഭാവന ചെയ്യുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും ബാർ, നാണയ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
