ഓരോ വർഷവും കടന്നു പോവുമ്പോഴും സ്വർണ വില കുതിച്ചു കൊണ്ടിരിക്കുന്നു. സ്വർണം എല്ലാ കാലത്തും ഒരു സുരക്ഷിത നിക്ഷേപമാണ്. ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണത്തിനോടുള്ള താത്പര്യം വർഷങ്ങളായിട്ടുള്ളതാണ്. നിലവിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം സ്വർണ വിലയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ വർഷയ്ക്ക് അക്ഷയ തൃതീയക്ക് പോലും സ്വർണത്തിൽ കുത്തനെയുള്ള വർദ്ധനവാണ് കാണാൻ സാധിച്ചത്.
രണ്ട് വർഷം മുമ്പ് അക്ഷയ തൃതീയയിൽ ഏകദേശം 55,000 രൂപ വിലയുള്ള 8 ഗ്രാമിന്റെ 24 കാരറ്റ് സ്വർണ്ണ നാണയം ഇപ്പോൾ 83,000 രൂപയിലധികമാണ്. സ്വർണ വില കുതിക്കുന്നതോടെ ആഭരണ വിലയും കുതിക്കുന്നു. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് എന്നീ ചാർജുകൾ ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില കണക്കാക്കുന്നത്. സാധാരണക്കാർക്ക് നിലവിലെ വിലയിൽ ആഭരണം വാങ്ങുകയെന്നത് പ്രയാസമേറിയ കാര്യമാണ്.
സ്വർണം കുതിക്കുന്നു...
"വിലക്കയറ്റത്തിനൊപ്പം ഉപഭോക്തൃ പെരുമാറ്റത്തിലും മാറ്റം വന്നിട്ടുണ്ട്. അതായത് കൂടുതൽ ആളുകളും പഴയ ആഭരണങ്ങൾ വിറ്റ് പുതിയവ വാങ്ങാൻ ഇഷ്ടപ്പെടുന്നു. 40-45% പർച്ചേസുകളിലും ഇപ്പോൾ ഇത്തരത്തിലുള്ള കൈമാറ്റം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്." വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യയിലെ ഗവേഷണ മേധാവി കവിത ചാക്കോ വ്യക്തമാക്കി.
സ്വർണ വില കുറയുന്നത് കാത്തിരിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അക്ഷയ തൃതീയ പോലുള്ള ശുഭദിനങ്ങളിൽ പോലും സ്വർണം വാങ്ങാൻ സാധിക്കാത്ത ഒട്ടനവധി ആളുകളുണ്ട്. കുറഞ്ഞ കാരറ്റുള്ളതാണെങ്കിലും ആളുകൾ അത്തരം സ്വർണം വാങ്ങാൻ തയ്യാറാവുന്നു. അതിനു കാരണവും ഈ വിലക്കയറ്റമാണ്. കുറഞ്ഞ കാരറ്റുള്ള, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ സമീപകാലത്തായി കടുത്ത വർദ്ധനവുണ്ടായിട്ടുണ്ട്.

സ്വർണ നിക്ഷേപങ്ങൾ തിരയുന്നു...
സ്വർണം വാങ്ങുന്നവർക്ക് എല്ലാവർക്കും അത്ര എളുപ്പമല്ല, പക്ഷേ ഭാവിയിൽ സ്വർണം വാങ്ങുന്നതിനായി പലരുടെ സ്വർണ സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കുന്നു. ഈ സ്കീമുകൾ ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ അനുവദിക്കുന്നു. കാലാവധി അവസാനിക്കുമ്പോൾ, ഉപഭോക്താവിന് ശേഖരിച്ച സമ്പാദ്യം, ജ്വല്ലറി വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ബോണസ് എന്നിവ ഉപയോഗിച്ച് ജ്വല്ലറികളിൽ ആഭരണങ്ങൾ വാങ്ങാം.
ഉദാഹരണത്തിന്, നിങ്ങൾ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 11 മാസത്തിനുശേഷം നിങ്ങൾ 55,000 രൂപ സമ്പാദിച്ചിട്ടുണ്ടാകും. ഈ തുകയിൽ ലഭിക്കുന്ന ആഭരണം വാങ്ങാൻ സാധിക്കും എന്നർത്ഥം. എങ്കിലും ഇത്തരം പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വസനീയമല്ലാത്ത ഒരു സ്വർണാഭരണ വ്യാപാരിയാണെങ്കിൽ നിങ്ങളുടെ പണം നഷ്ടമാവും. കൂടാതെ, മിക്ക ജ്വല്ലറികളും അവരുടെ പണിക്കൂലി നിശ്ചയിക്കുന്നതിനാൽ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ബോണസ് വെറും ലഭിക്കണമെന്നില്ല.
സ്വർണം എപ്പോഴും ചാഞ്ചാട്ടമുള്ള നിക്ഷേപമാണ്. മാത്രമല്ല മറ്റു നിക്ഷേപങ്ങളെ പോലെ വലിയ കോർപ്പസ് സൃഷ്ടിക്കാനൊന്നും സ്വർണത്തിന് സാധിക്കില്ല. അത്തരത്തിൽ വലിയ സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നവർക്ക് എസ്ഐപി പോലുള്ള വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണ് മികച്ചത്.
സ്വർണം സുരക്ഷിത നിക്ഷേപം..
ഇന്ന് കേരളത്തിലെ സ്വർണ വില പവന് പവന് 71,040 രൂപയും ഗ്രാമിന് 8880 രൂപയുമാണ്. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ രൂക്ഷമായപ്പോൾ കഴിഞ്ഞ ആഴ്ചയിൽ സ്വർണ വില വീണ്ടും കുതിച്ചിരുന്നു. എന്നാൽ ഇന്ന് സംഘർഷങ്ങൾക്ക് ശമനമായതോടെ ഇടിയുകയായിരുന്നു. എങ്കിലും പഴയ സ്വർണങ്ങൾ നൽകി പുതിയ സ്വർണം വാങ്ങുകയോ തതുല്യമായ പണം സ്വന്തമാക്കുകയോ ചെയ്യുന്ന നിരവധി ആളുകളുണ്ട്. അതിനാൽ സ്വർണം അന്നും സുരക്ഷിതമായൊരു നിക്ഷേപം തന്നെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications