ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ നിരവധി രാജ്യങ്ങളാണ് അകപ്പെട്ടത്. താരിഫ് ചുമത്തുവാൻ തുടങ്ങിയതു മുതൽ ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ വിവിധ രാജ്യങ്ങൾ താരിഫ് ആശങ്കകൾ ഉയർത്തിയതോടെ താത്കാലികമായി 90 ദിവസത്തേക്ക് താരിഫ് ചുമത്തുന്നത് നിർത്തിവെക്കാനാണ് നിലവിൽ തീരുമാനിച്ചത്. പക്ഷേ ചൈനക്ക് ഈ ഇളവ് നൽകുന്നില്ല.
അതിനൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്‌ക്കെതിരായ 125% താരിഫ് വർദ്ധിപ്പിക്കുകയും ചെയ്തു. ഇതാണ് ഇന്ന് സ്വർണ വില കത്തിക്കയറാൻ കാരണമായത്. ഇന്ന് രാജ്യന്തര വിലയും ആഭ്യന്തര വിലയും കുതിച്ചതോടെ നിക്ഷേപകർക്ക് നേട്ടമാവുന്നു. ശക്തമായ താരിഫ് വർദ്ധനവാണ് സ്വർണത്തെ ശക്തിയാർജ്ജിച്ചത്. ഇന്ന് മഹാവീർ ജയന്തിയായതിനാൽ ഇന്ത്യൻ ഓഹരി വിപണിയും കമ്മോഡിറ്റി വിപണിയും പ്രവർത്തിക്കില്ല. എന്നാൽ എം.സി.എക്സ് വൈകുന്നേരം 5 മണിക്ക് കമ്മോഡിറ്റി വ്യാപാരം ആരംഭിക്കും.
ഇന്ന് സ്‌പോട്ട് സ്വർണ വില ഔൺസിന് 0.2% ഉയർന്ന് 3,089.17 ഡോളറിലെത്തി. ഏപ്രിൽ 3 ന് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 3,167.57 ഡോളറിലെത്തിയിരുന്നു. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.8% ഉയർന്ന് 3,104.90 ഡോളറിലെത്തി. എം.സി.എക്‌സിൽ സ്വർണ വില ബുധനാഴ്ച 80 രൂപ കുറഞ്ഞ് 89,724 രൂപയിലെത്തിയിരുന്നു. ഇത് സെഷനിലെ ഏറ്റവും ഉയർന്ന വിലയായ 90,853 രൂപയിൽ എത്തിയിരുന്നു. വെള്ളി വില 2,856 രൂപ ഉയർന്ന് കിലോയ്ക്ക് 91,600 രൂപയിൽ ക്ലോസ് ചെയ്തു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത ഉയർന്നതും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതും 2025 ൽ സ്വർണ വില 400 ഡോളറിലധികം ഉയർന്ന് ഏപ്രിൽ 3 ന് 3,167.57 ഡോളറിലെത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ശേഷം തുടർച്ചയായ 4 ദിവസം സ്വർണ വില ഇടിഞ്ഞെങ്കിലും ഇന്നലെ വീണ്ടും വില ട്രാക്കിൽ കയറി. ഇന്നത്തെ കനത്ത വിലക്കയറ്റം 3200 ഡോളർ ഉടൻ ഭേദിക്കുമെന്ന സൂചനയും നൽകുന്നു.

യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ
ട്രംപും ചൈനയും തമ്മിൽ ശക്തമായ പ്രതിസന്ധികളാണ് നിൽക്കുന്നത്. ചൈനയോടുള്ള പ്രതികാര ചുങ്കത്തിൽ മറ്റു രാജ്യങ്ങൾക്കെല്ലാം യുഎസ് ഭരണകൂടം 90 ദിവസത്തേക്ക് ഇളവ് നൽകിയിരിക്കുന്നു. ചൈനക്കു മേൽ ശക്തമായ താരിഫ് സമ്മർദ്ദം ഉയർന്നതാണ് ഇന്ന് സ്വർണ വിലക്ക് അനുകൂലമായത്. ചൈനീസ് ഇറക്കുമതിയുടെ തീരുവ 104% ൽ നിന്ന് 125% ആയി ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% താരിഫ് ചുമത്തി ചൈനയും മറുപടി നൽകി.
താരിഫുകൾ പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് സാമ്പത്തിക വളർച്ചയെ ശക്തമായ തടസ്സപ്പെടുത്തുമെന്ന ആശങ്കകളും ഉയരുന്നു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണ നിക്ഷേപങ്ങളിൽ കൂടുതൽ ഇൻവെസറ്റ് ചെയ്യാൻ നിർബന്ധിതരാവുന്നു. മാത്രമല്ല കടുത്ത തകർച്ചയും ചാഞ്ചാട്ടവുമുള്ള ഓഹരി വിപണികളിൽ നിന്നും പലരും പിൻവാങ്ങുന്നുമുണ്ട്. അതായത് താരിഫ് പിരിമുറുക്കുമ്പോൾ ഓഹരി വിപണി കുത്തനെ തകരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് ഏപ്രിൽ 7 തിങ്കളാഴ്ച ആഗോള തലത്തിൽഓഹരി വിപണികൾ തകർന്നത്. സ്വർണം എല്ലാ കാലത്തും സുരക്ഷിത നിക്ഷേപമാണ്. സ്വർണത്തിൻ്റെ കുതിപ്പ് വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാണ്.
ഇന്ത്യയിൽ 24 കാരറ്റ് സ്വർണ വില 100 ഗ്രാമിന് 29,400 രൂപ വർദ്ധിച്ചു. അതായത് 10 ഗ്രാമിന് 2,940 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതേ ട്രെൻഡ് തുടർന്നാൽ ഇനിയും വില ഉയരാനും സാധ്യതയുണ്ട്. അത് ഓഹരി വിപണികൾക്കും തിരിച്ചടിയാവാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications