ഉത്സവ സീസൺ അടുത്തതോടെ ഇന്ത്യയിലെ സ്വർണ്ണ വില പ്രീമിയം ഈ ആഴ്ച മൂന്ന് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ, ജ്വല്ലറികൾ സ്റ്റോക്കുകൾ വാങ്ങി സൂക്ഷിക്കുകയാണ്. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ സ്വർണ്ണ ഡീലർമാർ ഈ ആഴ്ച ഔൺസിന് 5 ഡോളർ പ്രീമിയം ഈടാക്കിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
സ്വർണ വില
ദസറ, നവംബറിലെ ദീപാവലി, ധൻതേരസ് ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് ശുഭമായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച, എംസിഎക്സ് സ്വർണം ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 50866 രൂപ നിരക്കിലും വെള്ളി വില 62425 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. ഇന്ത്യയിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് ഓഗസ്റ്റിൽ 10 ഗ്രാമിന് 56,200 രൂപയിലെത്തിയിരുന്നു. വെള്ളി വില 80,000 രൂപ വരെയും ഉയർന്നിരുന്നു.
സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസിന്റെ ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഡോളർ സൂചികയിലെ ചില വീണ്ടെടുക്കലും സ്വർണ വില കുറയാൻ കാരണമായിരുന്നു. എന്നാൽ നവംബർ 3 ലെ യുഎസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം സ്വർണ്ണത്തിന്റെ നഷ്ടം പരിമിതപ്പെടുത്തി. യുഎസ് ഡോളറിലെ വീണ്ടെടുക്കലും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള യുഎസ് ധനപരമായ ഉത്തേജക നടപടികളെക്കുറിച്ചുള്ള സംശയങ്ങളും സ്വർണ്ണ വിലയെ കൂടുതൽ ബാധിക്കും. യുഎസ്-ചൈന വ്യാപാര പിരിമുറുക്കങ്ങളും വിലകളിലെ പ്രധാന വിൽപ്പന സമ്മർദ്ദത്തെ പരിമിതപ്പെടുത്തിയേക്കാം.
സ്വർണ വില ഈ വർഷം
ഇന്ത്യൻ വിപണികളിൽ ഈ വർഷം ഇതുവരെ സ്വർണ വില 30% ഉയർന്നു. ലോകമെമ്പാടുമുള്ള മഹാമാരി പ്രേരിത ഉത്തേജനത്തിനിടയിൽ പണപ്പെരുപ്പത്തിന് എതിരായ സംരക്ഷണമായാണ് സ്വർണത്തെ കണക്കാക്കുന്നത്.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ ശനിയാഴ്ച്ച മുതൽ സ്വര്‍ണ വില പവന് 37,600 രൂപ അടിസ്ഥാനമാക്കിയാണ് വ്യാപാരം നടക്കുന്നത്. ഇന്നും ഇതേ വില തന്നെയാണ് സ്വർണത്തിന്. വെള്ളിയാഴ്ച്ച പവന് 37,680 രൂപയായിരുന്നു വില. ഇന്ന് സ്വര്‍ണം ഗ്രാമിന് വില 4,700 രൂപയാണ്. ഒക്ടോബര്‍ മാസം 10, 11, 12, 13 തീയതികളിലാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സ്വര്‍ണ വില പവന് 37,800 രൂപ തൊട്ടു. ഒക്ടോബര്‍ അഞ്ചിന് കുറിച്ച 37,120 രൂപയാണ് സ്വര്‍ണത്തിന്റെ ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
