സംസ്ഥാനത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ട്രംപ്-പുടിൻ കൂടിക്കാഴ്ചയൊന്നും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടില്ലെന്നാണ് ഇന്നത്തെ സ്വർണവില സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ വിവഹാ സീസൺ അടുത്തിരിക്കെ സ്വർണവില ഇനി മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ.
ഇന്നത്തെ വില
ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവുണ്ട്. 9,275 രൂപയാണ് ഗ്രാമിന്‍റെ വില. പവന് 74,200 രൂപ. ഇന്നലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 40 രൂപ മാത്രമാണ് കുറഞ്ഞത്. ഓഗസ്റ്റ് 8-ആം തീയ്യതി രേഖപ്പെടുത്തിയ 75,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. അതായത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1560 രൂപ പവന്‍റെ വിലയിൽ കുറഞ്ഞിട്ടുണ്ട്.
വില ഉയരാൻ സാധ്യത
സ്വർണ്ണത്തിനായുള്ള നിക്ഷേപകരുടെ ആസക്തി തുടരുന്നത് കൊണ്ടുതന്ന ഭാവിയിലും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുമെന്നാണ് വിഗഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം യുഎസ് ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും സ്വർണവിലയെ സ്വാധീനിക്കും.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 80,000 രൂപ നൽകേണ്ടി വരും.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.
സ്വർണ്ണത്തിൻ്റെ പരിശുദ്ധി
കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.
സ്വർണനിക്ഷേപം പരിഗണിക്കാം
സ്വർണവില റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്താണ്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ സ്വർണത്തിലെ നിക്ഷേപം പരിഗണിക്കുന്നത് നല്ലതാണ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവയിലെല്ലാം നിക്ഷേപം നടത്താൻ സാധിക്കും.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും



Click it and Unblock the Notifications