സ്വർണ വിലയിൽ കഴിഞ്ഞ കുറേ നാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കേരളത്തിൽ ഓണക്കാലവും, വിവാഹ സീസണും ഒരുപോലെ ആരംഭിച്ചതോടെ സ്വർണം വാങ്ങാൻ എല്ലാവർക്കും ആവേശമാണ്. ആഗസ്റ്റ് 1നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില നിരക്ക്. സ്വർണ വിലയിലെ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകൾ ഹ്രസ്വകാലത്തേക്ക് തുടർന്നേക്കാം.
സ്വർണം എന്നും ഒരു സുരക്ഷിത നിക്ഷേപമാണ്. ഇന്ത്യയിലെ സ്ത്രീകൾ വർഷങ്ങളായി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും ഇന്നും സ്വർണത്തിൻ്റെ മാറ്റിന് ഒരു കുറവുമില്ല. സ്വർണ വിലക്കൊപ്പം പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയെല്ലാം ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്. അതിനാൽ തന്നെ ജ്വല്ലറിയിലെത്തുമ്പോൾ വില അൽപം വർദ്ധിക്കുന്നു.
ഇന്നലെ ആഗസ്റ്റ് 23ന് സ്വർണ വിലയിൽ ഒരു കുതിപ്പുണ്ടായിട്ടുണ്ട്. ഇന്നലെ പവന് 800 രൂപ ഉയർന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ചില പ്രശസ്ത ജ്വല്ലറി ബ്രാൻഡുകളുടെ 22 കാരറ്റ് സ്വർണത്തിന്റെ വില അറിയാം. ഇത് പണിക്കൂലിയും മറ്റു ചാർജുകളും ഈടാക്കാത്ത വിലയാണ്.;
തനിഷ്ക്: 22 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ ഏറ്റവും പുതിയ വില ഗ്രാമിന് 9,255 രൂപയാണ്.
മലബാർ ഗോൾഡ് & ഡയമണ്ട്സ്: 22K സ്വർണാഭരണങ്ങളുടെ ഏറ്റവും പുതിയ വില ഗ്രാമിന് 9,315 രൂപയാണ്.
ജോയ്ആലുക്കാസ്: 22K സ്വർണാഭരണങ്ങൾക്ക് ജോയ്ആലുക്കാസിന്റെ ഏറ്റവും പുതിയ വില ഗ്രാമിന് 9,315 രൂപയാണ്.
കല്യാൺ ജ്വല്ലേഴ്സ്: 22 കാരറ്റ് സ്വർണാഭരണങ്ങളുടെ വില ഗ്രാമിന് 9,215 രൂപയായിരുന്നു.

സ്വർണാഭരണ വില എങ്ങനെ കണക്കാക്കാം?
സ്വർണ വിലകൾ അറിയാമെങ്കിലും ഈ ആഭരണങ്ങളുടെ വില എങ്ങനെയാണ് കണക്കാക്കുന്നത്. സ്വർണ വിലയേക്കാൾ ആഭരണ വില എപ്പോഴും കൂടുതലായിരിക്കും. ഇത് കണക്കാക്കുന്നതിനുള്ള ഫോർമുല പരിശോധിക്കാം;
സ്വർണ്ണത്തിന്റെ വില + പണിക്കൂലി + 3% ജിഎസ്ടി + ഹാൾമാർക്കിംഗ് ചാർജുകൾ = ആഭരണങ്ങളുടെ അന്തിമ വില
ഹാൾമാർക്ക് ചെയ്ത സ്വർണാഭരണത്തിലെ HUID എന്താണ്?
HUID ഒരു ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID) നമ്പറാണ്. ഇതൊരു ആറ് അക്ക ആൽഫാന്യൂമെറിക് നമ്പറാണ്. 'Verify HUID' സവിശേഷത ഉപയോഗിച്ച് BIS കെയർ ആപ്പ് വഴി ഉപഭോക്താക്കൾക്ക് HUID നമ്പർ പരിശോധിക്കാനും കഴിയും.
സ്വർണാഭരണങ്ങളിലെ ഹാൾമാർക്ക് എന്താണ്?
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അത് പരിശുദ്ധിയുള്ളതായിരിക്കണം. അതായത് 22K, 18K, 14K അങ്ങനെ നിരവധി തരത്തിലാണ് സ്വർണത്തിൻ്റെ പരിശുദ്ധിയുള്ളത്. മാത്രമല്ല ഇവ ശരിയായ സ്വർണാഭരണമാണെന്ന് ഉറപ്പാക്കുകയും വേണം. ഇതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുക എന്നതാണ്. ഇത് സ്വർണത്തിന്റെ പരിശുദ്ധിക്ക് ഔദ്യോഗിക ഗ്യാരണ്ടി നൽകുന്നു.
HUID നിലവിൽ വന്നതിനുശേഷം ഒരു ഹാൾമാർക്കിൽ 3 മാർക്കുകൾ ഉൾപ്പെടുന്നു. അതായത് BIS ലോഗോ, പരിശുദ്ധി, ആറ് അക്ക ആൽഫാന്യൂമെറിക് HUID നമ്പർ എന്നിവ. ഇതെല്ലാം സ്വർണാഭരണങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications