കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 80 രൂപയും വില ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഗ്രാ
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ഗ്രാമിന് 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 80 രൂപയും വില ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,920 രൂപയും. ജൂലൈ 28 ന്, ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ഇതുവരെ പവന് 720 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,816 ഡോളറില്‍ ആണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ സ്വര്‍ണ വില വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണ് രാജ്യത്തെ സ്വര്‍ണ വില വളര്‍ച്ചാ നിരക്ക്. ആഗോള സ്വര്‍ണ വില വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് 0.18 ശതമാനമാണ്. ഇന്ത്യയിലേത് 0.02 ശതമാനവും.
ഓഹരി നിക്ഷേപത്തില്‍ സ്മാര്‍ട്ടാകാന്‍ വാറന്‍ ബഫറ്റിന്റെ നിക്ഷേപ നിയമങ്ങള്‍ പിന്തുടരാം!
ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. ജൂണ്‍ മൂന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക്. ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ് ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയും.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?
മെയ് 26ന് ഒരു പവന് സ്വര്‍ണത്തിന് 36,880 രൂപ വരെ വില എത്തിയിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. അമേരിക്കന്‍ ഫെഡ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലും ബോണ്ടിലും ഇന്നലെ കണ്ട തളര്‍ച്ച സ്വര്‍ണത്തിന് അനുകൂലമായി. സ്വര്‍ണ വില ഇനിയും കുതിക്കാമെന്ന വിലയിരുത്തലിലാണ് സാമ്പത്തീക വിദഗ്ധര്‍.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications