ഇന്ത്യൻ വിപണിയിൽ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.53 ശതമാനം ഉയർന്ന് 46,413 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ ഏകദേശം 2 ശതമാനം അല്ലെങ്കിൽ 850 രൂപ വർദ്ദനവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് വെള്ളി വില 1.2 ശതമാനം ഉയർന്ന് കിലോയ്ക്ക് 42,210 രൂപയിലെത്തി. 10 ഗ്രാമിന് 47,327 ഡോളർ എന്ന ഉയർന്ന നിരക്കിലെത്തിയ ശേഷം, ഇന്ത്യയിൽ സ്വർണ്ണ നിരക്കിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണികളിലും സമാനമായ വിലമാറ്റമാണുള്ളത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് 1,710.23 ഡോളറിലെത്തിയിരുന്നു. ആഗോള എണ്ണവിലയിലുണ്ടായ തിരിച്ചുവരവും സർക്കാരുകൾ കൂടുതൽ ഉത്തേജനം നൽകുമെന്ന പ്രതീക്ഷയും ഓഹരി വിപണികളെ മുന്നോട്ട് നയിച്ചു. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു സംരക്ഷണ കേന്ദ്രമായി കാണപ്പെടുന്ന സ്വർണത്തിന് ഉത്തേജക നടപടികളുടെ പ്രയോജനം ലഭിക്കും. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 750.69 ഡോളറിലും വെള്ളി 0.9 ശതമാനം ഇടിഞ്ഞ് 15.02 ഡോളറിലും എത്തി.
കേരളത്തിലെ വില
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 33800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4225 രൂപയാണ് നിരക്ക്. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.
നിക്ഷേപം ഉയർന്നു
സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി ഉയർന്നു കൊണ്ടിടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.9 ശതമാനം ഉയർന്ന് 1,042.46 ടണ്ണായി. എന്നാൽ കൊറോണ വൈറസ് പടരാതിരിക്കാനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ മിക്ക സ്വർണ്ണ വിപണികളും അടച്ചിരിക്കുകയാണ്.
അക്ഷയ തൃതീയയും സ്വർണ വിൽപ്പനയും
സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ദിവസമാണ് അക്ഷയ തൃതീയ ദിനം. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ശുഭമായാണ് കണക്കാക്കപ്പെടുന്നു. എന്നാൽ മെയ് 3 വരെ ഇന്ത്യയിൽ ലോക്ക് ഡൌൺ ആയതിനാൽ ഇത്തവണ അക്ഷയ തൃതീയ വിൽപ്പനയെ കാര്യമായി തന്നെ ബാധിക്കും. ഏപ്രിൽ 26നാണ് ഇത്തവണത്തെ അക്ഷയ തൃതീയ. എന്നാൽ ഓൺലൈൻ സ്വർണവ്യാപാരം പല ജ്വല്ലറികളും ശക്തമാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications