സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി, ഇന്ന് ഒക്ടോബറിലെ ഏറ്റവും ഉയർന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി. പവന് 240 രൂപ വർദ്ധിച്ച് 37800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ച് 37560 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.

എംസിഎക്സിലെ വില

എംസിഎക്സിലെ വില

ഈ ആഴ്ചയിൽ ഭൂരിഭാഗവും ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയർന്നു. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 650 രൂപ അഥവാ 1.3 ശതമാനം ഉയർന്ന് 50,817 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 4 ശതമാനം അഥവാ 2,500 രൂപ ഉയർന്ന് 62,955 രൂപയിലെത്തി. യുഎസ് ഡോളറും പുതിയ യുഎസ് ഉത്തേജക പ്രതീക്ഷകളും ആഗോള നിരക്ക് ഉയർത്തി.

കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലകേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഒക്ടോബറിലെ ഏറ്റവും ഉയർന്ന വില

ആഗോള വിപണി

ആഗോള വിപണി

യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച 2 ശതമാനം ഉയർന്ന് 1,925 ഡോളറിലെത്തി. കൊറോണ വൈറസ് മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് പലിശ നിരക്ക് കുറച്ചതും സെൻട്രൽ ബാങ്കുകൾ മുമ്പെങ്ങുമില്ലാത്തവിധം പണം അച്ചടിച്ചതും ഈ വർഷം സ്വർണ വില 26% ഉയരാൻ കാരണമായി. ഡോളറിന്റെ കൂടുതൽ ഇടിവ് സ്വർണ്ണ വില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

സ്വർണ്ണ വില ഇനിയും കുറയുമോ? ദീപാവലിയ്ക്ക് മുന്നോടിയായി സ്വർണ വ്യാപാരികൾ പറയുന്നത് ഇങ്ങനെസ്വർണ്ണ വില ഇനിയും കുറയുമോ? ദീപാവലിയ്ക്ക് മുന്നോടിയായി സ്വർണ വ്യാപാരികൾ പറയുന്നത് ഇങ്ങനെ

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

ഇന്ത്യയിൽ, സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഏഴാം ഘട്ട വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും. സോവറിൻ ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വർണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അത്തരം നിക്ഷേപകർക്ക്, സ്വർണ്ണ ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 5,001 രൂപയായിരിക്കും.

കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു, ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് താഴേയ്ക്ക്കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു, ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് താഴേയ്ക്ക്

English summary

Gold rates began to rise again, today the highest price in October, Rs 37800 for 1 pavan | സ്വർണ വില വീണ്ടും കുതിപ്പ് തുടങ്ങി, ഇന്ന് ഒക്ടോബറിലെ ഏറ്റവും ഉയർന്ന വില

Gold prices rise again in Kerala. Read in malayalam.
Story first published: Saturday, October 10, 2020, 11:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X