കേരളത്തില്‍ ഇന്നും സ്വര്‍ണം പവന് വില 37,800 രൂപ. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. ശനിയാഴ്ച്ചയും 37,800 രൂപയായിരുന്നു സ്വര്‍ണത്തിന് വില. 4,725 രൂപയാണ് സ്വര്‍ണം ഗ്രാമിന് വില. ഉത്സവകാലം ആരംഭിക്കാനിരിക്കെ ഇന്ത്യയില്‍ സ്വര്‍ണവില ഉയരുമെന്നാണ് സൂചന. വൈകാതെ ചില്ലറ വ്യാപാര മേഖലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടും.
കഴിഞ്ഞയാഴ്ച്ച സ്വര്‍ണത്തിന് പ്രഖ്യാപിച്ച ഡിസ്കൗണ്ട് മേളങ്ങളെല്ലാം മൊത്ത വ്യാപാരികള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടു പ്രകാരം, ആഭ്യന്തര വിലയെക്കാള്‍ (സ്വര്‍ണം ഔണ്‍സിന്) രണ്ടു ഡോളര്‍ അധികം രാജ്യത്തെ ഡീലര്‍മാര്‍ ഇപ്പോള്‍ ഈടാക്കുന്നുണ്ട്. ഉത്സവകാലം മുന്‍നിര്‍ത്തി സ്വര്‍ണം ശേഖരിക്കുന്ന തിരക്കിലാണ് ആഭരണനിര്മാതാക്കളും.

കഴിഞ്ഞവാരം, എംസിഎക്സില്‍ 50,817 രൂപ (10 ഗ്രാമിന്) എന്ന കണക്കിനാണ് സ്വര്‍ണ ഫ്യൂച്ചറുകള്‍ വ്യാപാരം നിര്‍ത്തിയത്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ടിന്റെ അടുത്തഘട്ട വില്‍പ്പന തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കുകയാണ്. 2021-21 സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ സ്വര്‍ണ ബോണ്ട് വില്‍പ്പനയാണിത്. ഗ്രാമിന് 5,051 രൂപയാണ് ഇഷ്യു വില. ജൂലായിലെ ഇഷ്യു വില 4,852 രൂപയായിരുന്നു. ഒക്ടോബര്‍ 16 -ന് സ്വര്‍ണ ബോണ്ട് വില്‍പ്പന അവസാനിക്കും.
ഇന്ത്യയില്‍ ഓഗസ്റ്റ് മുതല്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. അമേരിക്കന്‍ ഡോളറിന്റെ ചാഞ്ചാട്ടം മുന്‍നിര്‍ത്തി ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നത് ഇന്ത്യയിലും പ്രതിഫലിക്കുന്നു. എന്തായാലും കൊവിഡ് ആഘാതം വിട്ടുമാറി സമ്പദ്ഘടന പൂര്‍ണാരോഗ്യത്തോടെ തിരിച്ചുവരുംവരെ സ്വര്‍ണം സുരക്ഷിതനിക്ഷേപമായിത്തന്നെ തുടരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് നാള്‍ക്കുനാള്‍ ഉയരുകയാണ്. സ്വര്‍ണ ഇടിഎഫ് വിഭാഗത്തില്‍ കുമിഞ്ഞുകൂടുന്നു.
ആംഫിയുടെ (Amfi) കണക്ക് പ്രകാരം സ്വര്‍ണ ഇടിഎഫ് വിഭാഗത്തില്‍ 907.9 കോടി രൂപയാണ് ഓഗസ്റ്റില്‍ വന്നുചേര്‍ന്നത്. സെപ്തംബറില്‍ 597.3 കോടി രൂപയും. വെള്ളിയാഴ്ച്ച 650 രൂപയോളമാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കൂടിയത് (10 ഗ്രാമിന്). അമേരിക്കന്‍ ഡോളറിന്റെ മൂല്യമിടിഞ്ഞതും അമേരിക്ക പുതിയ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചതും ഇന്ത്യയില്‍ സ്വര്‍ണ വില കൂടാന്‍ ഇടയാക്കി. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 29 ശതമാനംവരെയാണ് ഇന്ത്യയില്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications