Gold Rate Today: ഇന്ത്യയിൽ സ്വർണവില താഴ്ന്നു, വെള്ളിക്ക് മാറ്റമില്ല; ഈ വിലക്കുറവ് എത്രകാലം തുടരും?
സ്വർണത്തിന് ഓരോ ദിവസവും വില മാറി മറിയുന്നു. ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഇടിഞ്ഞിരിക്കുന്നു. ഇന്നലെ ശക്തമായ കുതിപ്പുണ്ടായതിനു ശേഷമാണ് ഇന്ന് വീണ്ടും നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും സ്വർണത്തിന് നേരിയ വിലക്കുറവുണ്ടായി. എന്നാൽ സ്വർണ വിലയിലെ അസ്ഥിരത നിലനിൽക്കുന്നതിനാൽ ഇന്നത്തെ വിലക്കുറവ് ആശ്വാസകരമല്ല. നാളെ ഡിസംബർ 5ന് ആർബിഐ മോണിറ്ററി പോളിസി യോഗം നടക്കാനിരിക്കെയാണ് ഇന്ന് സ്വർണത്തിൻ്റെ ഈ ഇടിവ്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 22 രൂപ കുറഞ്ഞ് 13,036 രൂപയിലെത്തി. ഒരു പവൻ്റെ വില 176 രൂപ കുറഞ്ഞ് 1,04,288 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 220 രൂപ കുറഞ്ഞ് 1,30,360 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,200 രൂപ കുറഞ്ഞ് 13,03,600 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയിലെത്തി. ഒരു പവൻ്റെ വില 160 രൂപ കുറഞ്ഞ് 95,600 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 200 രൂപ കുറഞ്ഞ് 1,19,500 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,000 രൂപ കുറഞ്ഞ് 11,95,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 16 രൂപ കുറഞ്ഞ് 9,778 രൂപയിലെത്തി. ഒരു പവൻ്റെ വില 128 രൂപ കുറഞ്ഞ് 78,224 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 160 രൂപ കുറഞ്ഞ് 97,780 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,600 രൂപ കുറഞ്ഞ് 9,77,800 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി
എംസിഎക്‌സിൽ ഇന്ന് സ്വർണം, വെള്ളി വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മുന്നേറ്റത്തിന് ശേഷം, സ്വർണ്ണവും വെള്ളിയും ഇടിഞ്ഞു. 2026 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്ന എംസിഎക്‌സ് സ്വർണ വിലയിൽ ഇന്ന് 720 രൂപയുടെ അഥവാ 0.6% കുറവ് രേഖപ്പെടുത്തി. ഇതോടെ 10 ഗ്രാമിന് 1,29,742 രൂപ എന്ന നിലയിലേക്ക് സ്വർണ വില എത്തി.
മറുവശത്ത് 2026 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്ന എംസിഎക്‌സ് വെള്ളി വില 1,987 രൂപ അഥവാ 1.09% കുറഞ്ഞ് ഒരു കിലോഗ്രാമിന് 1,81,000 രൂപ നിലവാരത്തിലെത്തി.
ഇന്ത്യയിലെ വെള്ളി വില
സ്വർണ വില ഇടിഞ്ഞെങ്കിലും, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. അതിനാൽ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും ഒരു കിലോഗ്രാം വെള്ളി വില 1,91,000 രൂപയിൽ നിലനിൽക്കുന്നു. 100 ഗ്രാമിന് 19,100 രൂപയും, 10 ഗ്രാമിന് 1,910 രൂപയുമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


