ഇന്ത്യയിൽ സ്വർണത്തിന് വീണ്ടും തളർച്ച. രണ്ട് ദിവസത്തെ ശക്തമായ വിലക്കയറ്റത്തിൽ നിന്നും സ്വർണ വില താഴേക്ക് വീണു. ഇന്ത്യയിലെ ഇന്നത്തെ വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസമാവുന്നു. ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ ഈ കടുത്ത ചാഞ്ചാട്ടങ്ങൾക്കു വഴിയൊരുക്കുന്നത്. നിലവിൽ അമേരിക്കയിൽ അരങ്ങേറുന്ന പ്രതിസന്ധികളെല്ലാം സ്വർണത്തിന് അനുഗ്രഹമാവാനും സാധ്യതയുണ്ട്. അതിനാൽ ഇന്നത്തെ വിലക്കുറവിൽ കൂടുതൽ ആശ്വസിക്കാനും സാധിക്കില്ല.
യുഎസ് സാമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കുള്ള സാധ്യത ഉയർത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കൊണ്ട് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനാണ് സാധ്യത. പലിശ നിരക്ക് തുടർച്ചയായ മൂന്നാം തവണയും കുറഞ്ഞാൽ അത് വീണ്ടും സ്വർണ വിലയിൽ പ്രതിഫലിക്കും. ശക്തമായ വിലക്കയറ്റം ദൃശ്യമാവുകയും ചെയ്യും.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 33 രൂപ കുറഞ്ഞ് 12,551 രൂപയിലെത്തി. ഒരു പവൻ്റെ വില 264 രൂപ കുറഞ്ഞ് 1,00,408 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 330 രൂപ കുറഞ്ഞ് 1,25,510 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,300 രൂപ കുറഞ്ഞ് 12,55,100 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി. ഒരു പവൻ്റെ വില 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 300 രൂപ കുറഞ്ഞ് 1,15,050 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 3,000 രൂപ കുറഞ്ഞ് 11,50,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,413 രൂപയിലെത്തി. ഒരു പവൻ്റെ വില 200 രൂപ കുറഞ്ഞ് 75,304 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 250 രൂപ കുറഞ്ഞ് 94,130 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 2,500 രൂപ കുറഞ്ഞ് 9,41,300 രൂപയായി.
എംസിക്സ് സ്വർണം, വെള്ളി
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം, വെള്ളി ഫ്യൂച്ചർ വിലകളിൽ ഇന്ന് നേരിയ കുതിപ്പുണ്ട്. ഡിസംബർ 5 ന് കാലാവധി അവസാനിക്കുന്ന സ്വർണ ഫ്യൂച്ചറുകളുടെ വില നിലവിൽ 10 ഗ്രാമിന് 0.18% ഉയർന്ന് 1,24,131 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകളുടെ വിലയിലും ശക്തമായ മുന്നേറ്റമുണ്ട്. വെള്ളി വില കിലോഗ്രാമിന് 0.75% അഥവാ 1,163 രൂപ ഉയർന്ന് 1,55,850 രൂപയിൽ എത്തിയിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications