ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുന്നു. ഈ അവസരത്തിൽ സ്വർണ വിലയിലെ മാറ്റങ്ങളെ കുറിച്ചാണ് ആളുകൾ ആശങ്കപ്പെടുന്നത്. സാധാരണയായി ഇന്ത്യയിൽ ദീപാവലിക്കും ധന്തേരാസിനും മുന്നോടിയായി സ്വർണം വാങ്ങുന്നത് ഐശ്വര്യമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്വർണം വാങ്ങണമെങ്കിൽ ലോണെടുക്കേണ്ട അവസ്ഥയായി.
ഇന്ന് ഇന്ത്യയിലെ സ്വർണ വില മാറ്റമില്ലാതെ നിൽക്കുന്നു. എന്നാൽ ഇത് ആശ്വാസകരമായ വാർത്തയല്ല. കഴിഞ്ഞ സെഷനുകളിലെല്ലാം ഉച്ചക്കു ശേഷം വില കുതിച്ചിട്ടുണ്ട്. മാത്രമല്ല, രാജ്യാന്തര വിപണിയിൽ സ്വർണ വില ശക്തമായി കുതിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്നും അതിനുള്ള സാധ്യതയുണ്ട്. ആഭ്യന്തര വിപണിയിൽ ഇന്നലെ രണ്ട് തവണയാണ് വില ഉയർന്നത്.
രാജ്യാന്തര വിപണിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. സ്വർണത്തിൻ്റെ ആവശ്യകത തുടർച്ചയായി ഉയർന്നു കൊണ്ടിരുന്നാൽ വില ഇനിയും ഉയരത്തിലേക്ക് കുതിക്കും.

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 12,944 രൂപയും ഒരു പവന് 1,03,552 രൂപയിലുമാണ്. 10 ഗ്രാമിന് 1,29,440 രൂപയും, 100 ഗ്രാം സ്വർണത്തിന്റെ വില 12,94,400 രൂപയുമാണ്.
22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11,865 രൂപയിലും, ഒരു പവൻ 94,920 രൂപയിലുമെത്തി. 10 ഗ്രാമിന്റെ വില 1,18,650 രൂപയാണ്. 100 ഗ്രാമിന് 11,86,500 രൂപയായി നിൽക്കുന്നു.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 9,708 രൂപയിലും, ഒരു പവൻ 77,664 രൂപയിലുമെത്തി. 10 ഗ്രാമിന്റെ വില 97,080 രൂപയിലെത്തി. 100 ഗ്രാം സ്വർണ 9,70,800 രൂപയായിരിക്കുന്നു.
എംസിഎക്സ് സ്വർണം
ഇന്ന് ഒക്ടോബർ 16-ന് എംസിക്സ് സ്വർണം വമ്പൻ മുന്നേറ്റത്തിലെത്തി. 2025 ഡിസംബറിൽ കാലാവധി അവസാനിക്കുന്ന എംസിഎക്സ് സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,28,395 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. സ്വർണത്തിന് പിന്നാലെ, 2025 ഡിസംബറിൽ അവസാനിക്കുന്ന എംസിഎക്സ് വെള്ളി വിലയും കുതിച്ചുയർന്നു. ഒരു കിലോയ്ക്ക് 1,64,660 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ശക്തമായ ഡിമാൻഡിൻ്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിൻ്റെയും വെള്ളിയുടെയും കുതിപ്പ് തുടരുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങൾ
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധ്യമായാൽ ഡോളറിൻ്റെ മൂല്യം ഇടിയുകയും സ്വർണത്തിൽ നിക്ഷേപം വർദ്ധിക്കുകയും ചെയ്യും. അത് സ്വർണ വില ഉയരാൻ കാരണമാവും. പലിശ നിരക്ക് കുറയുന്നതു പോലെ തന്നെ യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതും സ്വർണ വില റെക്കോർഡ് നിലവാരത്തിൽ ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നാവുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications