കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് 280 രൂപ ഉയർന്ന് 37640 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4705 രൂപയാണ് വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില പവന് 37120 രൂപയാണ്. ഒക്ടോബർ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.27 ശതമാനം ഉയർന്ന് 51,047 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് കിലോയ്ക്ക് 63,505 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.45 ശതമാനവും വെള്ളി 1.6 ശതമാനവും ഉയർന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസ് ഉത്തേജക പാക്കേജിന്റെ പുതുക്കിയ പ്രതീക്ഷകളിലാണ് സ്വർണ്ണ നിരക്ക് ഉയർന്നത്. ദുർബലമായ യുഎസ് ഡോളറും സ്വർണത്തെ പിന്തുണച്ചിരുന്നു. സ്പോട്ട് സ്വർണം ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,912.11 ഡോളറിലും വെള്ളി വില 0.7 ശതമാനം ഉയർന്ന് 24.82 ഡോളറിലും പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 873.89 ഡോളറിലും എത്തി. ഡോളർ സൂചിക ഇന്ന് 0.14 ശതമാനം ഇടിഞ്ഞു.
ഇടിഎഫ്
മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക പ്രഹരത്തെ ലഘൂകരിക്കുന്നതിന് ആഗോളതലത്തിലെ ഉത്തേജനങ്ങൾക്കിടയിൽ പണപ്പെരുപ്പത്തിനും കറൻസി അപചയത്തിനും എതിരായ ഒരു വേലിയായി സ്വർണം കണക്കാക്കപ്പെടുന്നു. ഇടിഎഫ് നിക്ഷേപകർ സ്വർണ വിലയിലെ മാറ്റം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ സ്വർണ്ണ ഇടിഎഫായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ചൊവ്വാഴ്ച 0.23 ശതമാനം ഇടിഞ്ഞ് 1,269.93 ടണ്ണായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications