A Oneindia Venture

Gold Price: സ്വർണം ഇപ്പോൾ വാങ്ങരുത്, കുറച്ച് കാത്തിരിക്കാം, വില കുറയുമെന്ന് വിദഗ്ധർ, ലാഭം ചില്ലറയല്ല

സ്വർണവില എല്ലാ പ്രതീക്ഷകളും തകർത്ത് കൊണ്ടാണ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചത്. അതോടെ വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ ചങ്ക് തകർന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുറയണം എന്നത് മാത്രമായിരുന്നു എല്ലാവരുടേയും പ്രർത്ഥന. ആ പ്രാർത്ഥനയുടെ ഫലം എന്നോണം കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില താഴേക്ക് വന്നിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ 1520 രൂപയാണ് ഒരുപവൻ സ്വർണത്തിന് കുറഞ്ഞത്. വരും ദിവസങ്ങളിലും വില താഴേക്ക് വീണാൽ ആഭരണപ്രേമികൾ ഹാപ്പി.

വില കുറയുമോ..?

സുരക്ഷിത നിക്ഷേപം, നയ അനിശ്ചിതത്വം, ഉത്സവകാല വാങ്ങൽ തിരക്കുകൾ എന്നിവയാൽ നയിക്കപ്പെട്ട സ്വർണത്തിന്‍റെ സമീപകാല കുതിച്ചുചാട്ടം ഇപ്പോൾ അതിരുകടന്നതായി വിശകലന വിദഗ്ധർ പറഞ്ഞു.ആഗോള, ആഭ്യന്തര വിപണികളിൽ പുതിയ ഉയരങ്ങളിലെത്തിയ ശേഷം, യുഎസ് ഫണ്ടിംഗ് ബിൽ, പ്രധാന ആഗോള ഡാറ്റാ റിലീസുകൾ, ഒക്ടോബർ 28-29 തീയതികളിലെ നയ യോഗത്തിന് മുന്നോടിയായി ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ എന്നിവയിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുന്നതിനാൽ സ്വർണ്ണവില വലിയ കുതിച്ചുചാട്ടം വരും ദിവസങ്ങളിൽ നടത്തിയേക്കില്ല എന്നാണ് വിലയിരുത്തൽ.

വരും ദിവസങ്ങളിൽ സ്വർണ്ണ വിലയിൽ ചില തിരുത്തലുകൾ / ഏകീകരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ഇബിജി - കമ്മോഡിറ്റി & കറൻസി റിസർച്ചിലെ വൈസ് പ്രസിഡന്റ് പ്രണവ് മെർ പറയുന്നത്. ഒക്ടോബർ 28-29 തീയതികളിലെ യോഗത്തിന് മുന്നോടിയായി ചൈനീസ് ഡാറ്റ, യുകെ പണപ്പെരുപ്പം, വിവിധ മേഖലകളിൽ നിന്നുള്ള പിഎംഐയെക്കുറിച്ചുള്ള താൽക്കാലിക ഡാറ്റ, യുഎസ് ഉപഭോക്തൃ ആത്മവിശ്വാസം, ഫെഡിന്റെ വ്യാഖ്യാനം എന്നിവയുൾപ്പെടെ പ്രധാന ആഗോള സൂചകങ്ങൾ വ്യാപാരികൾ നിരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉയരാൻ കരുത്തില്ല, സ്വർണവില വീണ്ടും താഴേക്ക് വീഴും

'ഡോളറിന്‍റെ ദുർബലതയും ബോണ്ട് യൂൽഡിലെ ഇടിവും സ്വർണവിലയെ ഉയർത്താൻ സഹായിച്ചു. കൂടാതെ അമേരിക്ക-ചൈന വ്യാപാര സംഘർഷങ്ങളും യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ ഭീഷണിയും സ്വർണത്തെ സുരക്ഷിത നിക്ഷേപമായി (safe haven) കൂടുതൽ ആകർഷകമാക്കി. എന്നാൽ, വിലയിൽ ഉണ്ടായ അതിവേഗ ഉയർച്ചയ്ക്ക് ശേഷം, പല നിക്ഷേപകരും ലാഭമെടുപ്പിലേക്ക് മാറിയതുകൊണ്ടാണ് വെള്ളിയാഴ്ച്ച വലിയ ഇടിവ് സംഭവിച്ചത്.' സ്മാള്‍ കേസ് ഇൻവെസ്റ്റ്മെന്റ് മാനേജരായ കാർത്തിക ജോംഗഡ്ലാ അഭിപ്രായപ്പെടുന്നു.

ആഗോളതലത്തിൽ, ഡിസംബർ ഡെലിവറിയുടെ കോമെക്സ് ഗോൾഡ് ഫ്യൂച്ചറുകൾ വെള്ളിയാഴ്ച ഔൺസിന് 4,392 യുഎസ് ഡോളറിലെത്തി. പിന്നീട് ഔൺസിന് 4,213.30 യുഎസ് ഡോളറിൽ അവസാനിച്ചു, 91.30 യുഎസ് ഡോളർ അഥവാ 2.12 ശതമാനം കുറഞ്ഞു. അതേസമയം വിശാലമായ നിക്ഷേപം പരിഗണിക്കുന്നവർക്ക് സ്വർണം മികച്ച തിരഞ്ഞെടുപ്പ് തന്നെയാണെന്ന് മാർക്കറ്റ് വിദഗ്ധർ ഉറപ്പിച്ചു പറയന്നു.

ആശ്വാസം നൽകിയ ശനിയാഴ്ച

സ്വർണവിലയിലെ റെക്കോർഡ് കുതിപ്പിന് അവസാനം കണ്ടത് ശനിയാഴ്ചയാണ്. 97,360 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നുമാണ് സ്വർണം താഴേക്ക് ഇറങ്ങിയത്. 1400 രൂപ ശനിയാഴ്ച സ്വർണത്തിന് കുറഞ്ഞു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണം നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചതോടെ​യാണ് ആഗോള വില ഇടിഞ്ഞത്. അതോടെ പ്രാദേശിക മാർക്കറ്റിലും വില കുറഞ്ഞു. തിങ്കളാഴ്ചയും സ്വർണവില താഴേക്ക് വീണു. പവന് 120 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും സ്വർണം താഴേക്ക് ഇറങ്ങുമെന്നതിന്‍റെ സൂചന ആയാണ് തുടർച്ചയായ ഇടിവിനെ മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X