സ്വര്‍ണ്ണം, വെള്ളി നിരക്ക് ഞായറാഴ്ച സ്ഥിരമായി തുടര്‍ന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന്റേയും പശ്ചാത്തലത്തില്‍ അടുത്തയാഴ്ച വിലയില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായേക്കാം.

കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 15966 രൂപയും 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 14635 രൂപയും 18 കാരറ്റ് ഗ്രാമിന് 11974 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 2,80,000 രൂപ.
ഭാവി സൂചനകള്‍
സ്വര്‍ണ്ണം, വെള്ളി നിരക്കുകള്‍ ഇനിയും ഉയരുമെന്ന് ഇന്‍ക്രെഡ് മണി സിഇഒ വിജയ് കുപ്പ പറഞ്ഞു. മറ്റ് കമ്മോഡിറ്റികളില്‍ നിന്ന് വ്യത്യസ്തമായി ഈ അമൂല്യലോഹങ്ങള്‍ ദുരന്തകാലത്ത് ഇന്‍ഷൂറന്‍സായി പ്രവര്‍ത്തിക്കുന്നു.
എണ്ണ, ചെമ്പ്, ഗോതമ്പ് തുടങ്ങിയ മിക്ക ചരക്കുകളുടേയും വില, സപ്ലേയ്ക്കും ഡിമാന്റിനും അനുസരിച്ച് വ്യത്യാസപ്പെടും. ഡിമാന്റ് കുറയുമ്പോഴും സപ്ലേ ഉയരുമ്പോഴും അവ കൂടുകയും കുറയുകയും ചെയ്യും.
അതേസമയം അനിശ്ചിതത്വത്തിന്റെ വേളയില്‍ സ്വര്‍ണ്ണവും വെള്ളിയും കൂടുതല്‍ തിളക്കമുള്ളതായി മാറുന്നു. പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തില്‍ അവയെ സുരക്ഷിത നിക്ഷേപമാക്കി മാറ്റാം.
ഫെഡ് റിസര്‍വ് യോഗം
ഈയാഴ്ച നടക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗവും സ്വര്‍ണ്ണം, വെള്ളി വിലകളെ സ്വാധീനിക്കും. ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുന്ന പക്ഷം, അത് ബോണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നിവയെ ആകര്‍ഷകമല്ലാതാക്കും. ഇതോടെ സ്വര്‍ണ്ണവില ഉയരും. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സ്വര്‍ണ്ണവില കൂടും.
നിക്ഷേപകര്‍ ആഗോള സൂചനകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. അതിനുശേഷം പ്രവണത മനസ്സിലാക്കി മാത്രം നിക്ഷേപം നടത്തുക.
സ്വര്‍ണ്ണാഭരണങ്ങള്‍
വിവാഹത്തിനും മറ്റും സ്വര്‍ണ്ണം വാങ്ങേണ്ടവര്‍,വിപണി സാധ്യതകള്‍ വിലയിരുത്തേണ്ട ആവശ്യമില്ല. അവര്‍ക്ക് സ്വര്‍ണ്ണം വാങ്ങുന്നതാണ് നല്ലത്.
യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ ക്രമേണ, ചെറിയ തോതില്‍ വാങ്ങി സ്വര്‍ണ്ണം സൂക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
