ആഗോള വിപണിയിലെ തരംഗം മുന്‍നിര്‍ത്തി സ്വര്‍ണ, വെള്ളി നിരക്കുകള്‍ ഇന്ത്യയില്‍ ഇടിഞ്ഞു. എംസിഎക്സ് വിപണിയില്‍ സ്വര്‍ണം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം സ്വര്‍ത്തിന് 48,818 രൂപയാണ് ഇപ്പോള്‍ വില (2,050 രൂപ കുറഞ്ഞു). സമാനമായി വെള്ളി നിരക്ക് 8.8 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,850 രൂപയിലാണ് എത്തിനില്‍ക്കുന്നത് (6,100 രൂപ കുറഞ്ഞു).
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 4 ശതമാനം വീഴ്ച്ച കുറിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്. നിലവില്‍ 1,833.83 ഡോളറാണ് സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ വില. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില ഇടിയാനുള്ള കാരണമാണ്. വലിയ ഉത്തേജന പാക്കേജിന് അമേരിക്ക തയ്യാറെടുക്കുന്നതു മുന്‍നിര്‍ത്തി യുഎസ് ബോണ്ടുകളുടെ നേട്ടം ഒരു ശതമാനത്തിന് മുകളില്‍ ഉയരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് പത്തുവര്‍ഷ യുഎസ് ബോണ്ടുകള്‍ തുടരുന്നത്.

ഇന്ത്യയിലെ കാര്യമെടുത്താല്‍, കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് അവതരിപ്പിക്കുന്ന സ്വര്‍ണ ബോണ്ടിന്റെ (സോവറിന്‍ ഗോള്‍ഡ് ബോണ്ട്) അടുത്തഘട്ട വില്‍പ്പന ജനുവരി 11 മുതല്‍ 15 വരെ നടക്കും. നടപ്പു സാമ്പത്തികവര്‍ഷത്തെ പത്താമത്തെ ഹോണ്ട് വില്‍പ്പനയാണിത്. ഗ്രാമിന് 5,104 രൂപയാണ് സ്വര്‍ണ ബോണ്ടിലെ ഇഷ്യു വില. ഇതേസമയം, ഓണ്‍ലൈന്‍ വഴി സ്വര്‍ണ ബോണ്ടിന് അപേക്ഷിച്ച് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം ഇളവുണ്ട്. നേരത്തെ, ഡിസംബര്‍ 28 -ന് നടത്തിയ ബോണ്ട് വില്‍പ്പനയില്‍ ഗ്രാമിന് 5,000 രൂപയായിരുന്നു ഇഷ്യു വില. നിലവില്‍ സ്വര്‍ണ നിക്ഷേപത്തിലുള്ള ഏറ്റവും ആകര്‍ഷകമായ പദ്ധതികളില്‍ ഒന്നാണ് സര്‍ക്കാരിനായി റിസര്‍വ് ബാങ്ക് നേതൃത്വം നല്കുന്ന സ്വര്‍ണ ബോണ്ട് പദ്ധതി. സ്വര്‍ണ ബോണ്ട് വാങ്ങുന്നവര്‍ക്ക് സ്വര്‍ണം കയ്യില്‍ കിട്ടില്ല. പകരം നല്കുന്ന തുകയ്ക്ക് തത്തുല്യമായ സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് (ബോണ്ട്) നിക്ഷേപകന് ലഭിക്കും. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം രണ്ടര ശതമാനം അധിക പലിശയാണ് സ്വര്‍ണ ബോണ്ടില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
മൂന്നു ദിവസത്തെ സ്വര്‍ണവിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണ ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്. നിക്ഷേപകന് പണമോ ചെക്കോ നല്കി ബോണ്ട് വാങ്ങാനുള്ള സൗകര്യമുണ്ട്. ബോണ്ട് സര്‍ട്ടിഫിക്കറ്റ് രൂപത്തിലോ ഡീമാറ്റ് അക്കൗണ്ട് രൂപത്തിലോ സൂക്ഷിക്കാം. ഒരു ഗ്രാം മുതല്‍ നാല് കിലോ സ്വര്‍ണം വരെ ബോണ്ടായി വാങ്ങാം. ഇതേസമയം, എട്ടു വര്‍ഷമാണ് സ്വര്‍ണ ബോണ്ടുകളുടെ കാലാവധി. എന്നാല്‍ അഞ്ച്, ആറ്, ഏഴ് വര്‍ഷങ്ങളില്‍ ബോണ്ട് തിരികെ വാങ്ങാന്‍ റിസര്‍വ് ബാങ്ക് നിക്ഷേപകന് അവസരം നല്‍കും.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications