സ്വര്‍ണ്ണം, വെള്ളി വിലകളിലെ കുതിച്ചുചാട്ടം ആഗോള പ്രതിസന്ധിയുടെ സൂചനയെന്ന് സാമ്പത്തിക സര്‍വേ 2026
ആഗോള സാമ്പത്തിക, രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സ്വര്‍ണ്ണം, വെള്ളി വിലകളില്‍ പ്രതിഫലിക്കുന്നതെന്ന് സാമ്പത്തിക സര്‍വേ 2025-26. അന്തര്‍ദ്ദേശീയ വ്യാപാരം സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതായും സര്‍വേ പറഞ്ഞു. വ്യാഴാഴ്ചയാണ് സാമ്പത്തിക സര്‍വേ 2026 കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നതും കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഭൗമ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളുമാണ് സ്വര്‍ണ്ണം, വെള്ളി വിലകള്‍ ഉയര്‍ത്തുന്നത്.

ഈ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമാര്‍ഗ്ഗങ്ങളായി സ്വര്‍ണ്ണത്തേയും വെള്ളിയേയും പരിഗണിക്കുന്നു. ബോണ്ട് വരുമാനം കുറയുന്നതും ഇക്വിറ്റികളിലെ ഉയര്‍ന്ന റിസ്‌ക്കുമാണ് ഇതിനവരെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ ആഗോള നഷ്ടസാധ്യതയുടെ ബാരോമീറ്ററാണ് നിലവില്‍ സ്വര്‍ണ്ണവില. മാത്രമല്ല, പ്രധാന പണപ്പെരുപ്പം കണക്കുകൂട്ടുന്നതിന് സ്വര്‍ണ്ണം, വെള്ളി വിലകള്‍ പരിഗണിക്കപ്പെടുന്നില്ല. ഇതിനര്‍ത്ഥം ഈ ലോഹങ്ങളുടെ വില നിര്‍ണ്ണയിക്കുന്നത് ആവശ്യവും വിതരണവും തമ്മിലുള്ള അന്തരമല്ല, മറിച്ച് ആഗോള സാമ്പത്തിക സ്ഥിതിയാണ് എന്നതാണ്.
സ്വര്‍ണ്ണം വെള്ളി വിലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പണപ്പെരുപ്പം കുറഞ്ഞ തോതിലാണ്. ഇത് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ശക്തി വിളിച്ചോതുന്നു. കൃത്രിമ ബുദ്ധിയിലെ അന്യായമായ അമിത നിക്ഷേപത്തിലേയ്ക്കും സര്‍വ്വേ വിരല്‍ ചൂണ്ടി.
ആഗോള വ്യാപാരം
അന്തര്‍ദ്ദേശീയ വ്യാപാരത്തെ ഇനി നയിക്കുക രാഷ്ട്രീയവും സുരക്ഷാപരവുമായ പരിഗണനകളാകുമെന്നും കാര്യക്ഷമതയും നിയമങ്ങളുമാകില്ലെന്നും സര്‍വേ നിരീക്ഷിച്ചു. തീരുവ, പ്രതിരോധ നടപടികള്‍ എന്നിവ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. കൂടുതല്‍ വിഘടിച്ചതും പ്രവചനാതീതവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്.
ഇത് മൂലധന പ്രവാഹത്തെ തടസ്സപ്പെടുത്തുകയും വിനിമയ നിരക്ക് കുറയ്ക്കുകയും അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ചരക്ക് വ്യാപാര കമ്മി നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥകളില്‍. ഇന്ത്യയുടെ സേവന കയറ്റുമതിയും റെമിറ്റന്‍സും ഇപ്പോള്‍ മികച്ചതാണ്. അതേസമയം രാജ്യം ഉത്പാദാധിഷ്ഠിത കയറ്റുമതി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


